KeralaLatest NewsNews

അലവൻസുകൾ ആദായനികുത പരിധിയിൽ വരില്ല, അതുകൊണ്ടാണ് അടയ്ക്കാത്തത്; ആരോപണത്തിന് മറുപടിയുമായി ഉമ്മൻചാണ്ടി

മുൻ കേരള മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോയെന്ന ഹരീഷ് വാസുദേവന്റെ ആരോപണത്തിന് മറുപടിയുമായി ഉമ്മൻചാണ്ടി. ഹരീഷ് വാസുദേവന്റെ പേരെടുത്ത് പറയാതെ ആരോപണമുയർന്ന ചോദ്യങ്ങൾ എണ്ണിനിരത്തിയാണ് ഉമ്മൻചാണ്ടി ഫെയ്സ്ബുക്കിലൂടെ മറുപടി നൽകിയത്. സത്യവാങ്മൂലത്തിൽ ആദായനികുതി അടച്ചതിൽ തെറ്റുണ്ടെന്ന ആരോപണത്തിന് അലവൻസുകൾ ആദായനികുത പരിധിയിൽ വരില്ല. അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തത് എന്നാണ് മറുപടി.

Read Also :  ബാങ്കുകളുടെ ജപ്തി ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കുറിപ്പിന്റെ പൂർണരൂപം………………….

തെരഞ്ഞെടുപ്പ് പ്രകടന പത്രിക സമര്‍പ്പണത്തോട് അനുബന്ധിച്ച് ഞാന്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.

ആക്ഷേപം ഒന്ന്ഃ 2014-15ല്‍ വാര്‍ഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപ. അതായത് പ്രതിമാസ വരുമാനം 28,600 രൂപ.

ഉത്തരംഃ 2014 ഏപ്രില്‍ 1ന് ലഭിച്ച നികുതി വിധേയമായ ശമ്പളം 27410 രൂപയാണ്. അടിസ്ഥാന ശമ്പളം 1000 രൂപ, ഡിഎ 26,410 രൂപ, കണ്‍വേയന്‍സ് അലവന്‍സ് 10,500, മണ്ഡല അലവന്‍സ് 12,000 രൂപ. ഇതില്‍ അടിസ്ഥാനശമ്പളവും ഡിഎയുമാണ് നികുതി വിധേയം. ഒരു മുഖ്യമന്ത്രിയുടെ അന്നത്തെ ശമ്പളം ഇത്രയുമൊക്കെയേ ഉള്ളു എന്ന് അറിയുക.

Read Also : ഭീകരരുടെ മുഴുവന്‍ നാശവും കണ്ടേ അടങ്ങൂ; അഫ്ഗാനെ വരുതിയിലാക്കാനൊരുങ്ങി അമേരിക്ക

ആക്ഷേപം രണ്ട് ഃ മുഖ്യമന്ത്രിയുടെ ശമ്പളം കൂടാതെ എംഎല്‍എ പെന്‍ഷനുണ്ടെങ്കിലും അതു രേഖപ്പെടുത്തിയില്ല.

ഉത്തരംഃ മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല. എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം എംഎല്‍എ പെന്‍ഷന്‍ വാങ്ങാന്‍ പറ്റില്ല.

Read Also : ബറോസിൻ്റെ പൂജയാണ്, അനുഗ്രഹം വേണം; യുവ സംവിധായകനോട് മോഹൻലാൽ !

ആക്ഷേപം മൂന്ന് ഃ 2015നുശേഷം വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

ഉത്തരംഃ 1.4.2020ല്‍ എംഎല്‍എ എന്ന നിലയില്‍ 2000 രൂപയാണ് മാസശമ്പളം. മണ്ഡല അലവന്‍സ് 25,000 രൂപ, ടെലിഫോണ്‍ അലവന്‍സ് 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, അതിഥി അലവന്‍സ് 8000 രൂപ. അലവന്‍സുകള്‍ ആദായനികുത പരിധിയില്‍ വരില്ല. അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തത്.
സത്യമേവ ജയതേ!!

https://www.facebook.com/oommenchandy.official/posts/10158132995956404

shortlink

Post Your Comments


Back to top button