KeralaLatest NewsNews

കുട്ടികൾക്ക് പഴകിയ അരി വിതരണം: തെരഞ്ഞെടുപ്പ് പ്രഹസനമെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം

അധ്യയന വർഷം തീരുന്ന മാർച്ച് 31നു മുൻപ് അരികൊടുത്തു തീർക്കേണ്ടതിനാലാണ് ഇപ്പോൾത്തന്നെ വിതരണം ചെയ്യുന്നതെന്നാണു വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്.

തൃശൂർ: പിണറായി സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. സ്കൂൾ കുട്ടികൾ വഴി 25 കിലോ വരെ അരി വീടുകളിലേക്കെത്തിക്കാനുള്ള സർക്കാർ നീക്കം വിവാദം. ഉച്ചക്കഞ്ഞി അലവൻസായി കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതിരുന്ന അരിയാണ് ഒരുമിച്ചു വിതരണം ചെയ്യുന്നത്. ഇത് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായതിനാൽ വോട്ട് സ്വാധീനിക്കാനുള്ള നീക്കമാണെന്നാണു പ്രതിപക്ഷവാദം. അധ്യയന വർഷം തീരുന്ന മാർച്ച് 31നു മുൻപ് അരികൊടുത്തു തീർക്കേണ്ടതിനാലാണ് ഇപ്പോൾത്തന്നെ വിതരണം ചെയ്യുന്നതെന്നാണു വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. എന്നാൽ ഈ അരിവിതരണത്തിന്റെ ഉത്തരവിൽത്തന്നെ പിന്നാലെ കിറ്റുകൾ വിതരണത്തിനെത്തുമെന്നും പറയുന്നു.

Read Also: സോളാർ പീഡനക്കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല; സർക്കാരിന് തിരിച്ചടിയായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

11 തരം ഭക്ഷ്യവസ്തുക്കളും അരിയും അടങ്ങുന്ന കിറ്റ് തയാറാക്കൽ പൂർത്തിയായിട്ടില്ല. ഒരുമിച്ചു വിതരണം ചെയ്യുന്നതിനു പകരം അരിമാത്രം തിരക്കിട്ടു വിതരണം ചെയ്യുന്നതാണ് ആരോപണത്തിന് ഇടയാക്കിയത്. ഏഴുമാസം സ്കൂളുകളിലെ അരി വിതരണം തടഞ്ഞുവച്ച് ഇപ്പോൾ ഒരുമിച്ചു നൽകിയത് മനപ്പൂർവമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button