Latest NewsNewsIndia

ക്ഷേത്ര പുനരുദ്ധാരണത്തിനായി 100 കോടി രൂപ അനുവദിക്കുമെന്ന് അമിത് ഷാ

കൊൽക്കത്ത : തകർന്നു കിടക്കുന്ന ക്ഷേത്രങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്ന ഉറപ്പുമായി ആഭ്യന്തരമന്ത്രി അമിത് ഷാ . ബങ്കുരയിലെ ബിഷ്ണുപൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ക്ഷേത്രങ്ങളുടെ നാടാണ് ബിഷ്ണുപൂർ. ലോകപ്രശസ്തമായ നിരവധി ക്ഷേത്രങ്ങൾ ഈ ദേശത്തുണ്ടെങ്കിലും ആരും ഈ ക്ഷേത്രങ്ങളെ പരിപാലിച്ചിട്ടില്ല. അധികാരത്തിൽ വന്നാൽ ഈ ക്ഷേത്രങ്ങളെല്ലാം പുതുക്കിപ്പണിയാൻ 100 കോടി രൂപ വകയിരുത്തും – അമിത് ഷാ പറഞ്ഞു .

Read Also : രാജ്യത്ത് കോവിഡ്​ വ്യാപനം അതിതീവ്രമാകുമെന്ന്​ റിപ്പോര്‍ട്ട് 

ബംഗാളിൽ ദുർഗ പൂജയും സരസ്വതി പൂജയും തടയാൻ ആരും ഉണ്ടാവില്ല . വോട്ട് ബാങ്കിനായാണ് ദുർഗ പൂജയും സരസ്വതി പൂജയും ദീദി നിരോധിച്ചത്. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് 13 കോളേജുകൾ മാത്രമാണ് ഇന്ന് ബംഗാളിലുള്ളത് . അതാണ് ഇവിടുത്തെ വിദ്യാഭ്യാസ രംഗത്തെ ഗതി. വെറും 13 കോളേജുകളിൽ 1 ലക്ഷം വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. കൂടുതൽ കോളേജുകൾ നിർമ്മിക്കാൻ 20,000 കോടി രൂപ ഈശ്വർ ചന്ദ്ര വിദ്യാസാഗർ ഫണ്ട് വഴി അനുവദിക്കുമെന്നും അമിത് ഷാ പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button