KeralaLatest NewsNews

തന്നെ കൂവിയവരെല്ലാം തീവ്രവാദികൾ, അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പിസി ജോർജ്

ഈരാറ്റുപേട്ട : നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാനെത്തിയ വേളയിൽ നാട്ടുകാർ കൂക്കിവിളിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ജനപക്ഷം സ്ഥാനാർഥി പി.സി ജോർജ്. തന്നെ കൂവിയത് തീവ്രവാദ മനസ്സുള്ളവരാണ് എന്നും അവരുടെ വോട്ടു വേണ്ടെന്നും ജോർജ് പറഞ്ഞു.

‘ ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിക്കില്ല. നിങ്ങളോട് യോജിക്കാൻ എന്റെ പട്ടി പോലും വരില്ല. തീവ്രവാദ മനസ്സുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്ലീങ്ങൾ തനിക്കൊപ്പമാണ്’- പി.സി. ജോർജ് പറഞ്ഞു.

Read Also  :  സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർധനവ്; പവന് 80 രൂപ കൂടി

തീക്കോയി പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് വോട്ട് ചോദിക്കാനെത്തിയ പി.സി ജോർജിനെ നാട്ടുകാർ കൂക്കിവിളിച്ചത്. നാട്ടുകാരുടെ പെരുമാറ്റത്തിൽ അരിശം കയറിയ പി.സി ജോർജ് തിരിച്ച് തെറി വിളിച്ചാണ് മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button