Latest NewsKeralaNews

സാനുവിന്റെ കാര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് കടന്നതായി സിസിടിവി തെളിവ്

പതിമൂന്നുകാരിയുടെ മരണവും പിതാവിന്റെ തിരോധാനവും ദുരൂഹം

കൊച്ചി: പതിമൂന്നു വയസുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാണാതായ പിതാവിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. വൈഗ എന്ന പതിമൂന്നു കാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കുട്ടിയുടെ പിതാവ് കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീഗോകുലത്തില്‍ സനു മോഹനെ പോലീസ് തിരയുന്നത്. അതേസമയം, ഇയാളുടെ കാര്‍ വാളയാര്‍ ചെക്പോസ്റ്റ് കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. കുട്ടിയെ പിതാവായ സനു മോഹന്‍ ഞായറാഴ്ച രാത്രി മഞ്ഞുമ്മല്‍ ഗ്ലാസ് കോളനിക്കു സമീപം മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടശേഷം തമിഴ്നാട്ടിലേക്കു കടന്നതായാണു പോലീസ് സംശയിക്കുന്നത്.

Read Also : രാജ്യത്തെ ഒരിഞ്ചു ഭൂമി പോലും ചൈനയുടെ പക്കൽ ഇല്ല; ജനങ്ങളെ ആരുടെ മുന്നിലും തലകുനിക്കാൻ അനുവദിക്കില്ലെന്ന് കരസേനാ മേധാവി

തിങ്കളാഴ്ച ഉച്ചയോടെ വൈഗയുടെ മൃതദേഹം ലഭിച്ചെങ്കിലും, പുഴയില്‍ വീണിട്ടുണ്ടാകുമെന്നു കരുതി സനുവിനായും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് വാളയാര്‍ ചെക്പോസ്റ്റ് വഴി ഇയാളുടെ കാര്‍ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. ഇതേതുടര്‍ന്ന് പുഴയിലെ തെരച്ചില്‍ ബുധനാഴ്ച  ഉച്ചയോടെ അവസാനിപ്പിച്ചു.

സാനുവിന്റെ തിരോധാനത്തിന് പിന്നില്‍ അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘമാണെന്ന സംശയവും പോലീസിനുണ്ട്. മഹാരാഷ്ട്രയിലെ പൂനെയില്‍ അടക്കം വന്‍ കടബാദ്ധ്യത സാനുവിനുള്ളതായി അന്വേഷണത്തില്‍ പോലീസിന് മനസിലായിട്ടുണ്ട്. ചെക്ക് കേസുകളില്‍ അടക്കം പ്രതിയായ സാനുവിനെ ക്വട്ടേഷന്‍ സംഘങ്ങള്‍ തട്ടിക്കൊണ്ടു പോയതാകാമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. ഇതുസംബന്ധിച്ച് കേസുകളും സാനുവിനെതിരെ ഉണ്ട്. താമസിച്ചിരുന്ന ഫ്ളാറ്റില്‍ അഞ്ചുപേരുള്‍പ്പടെ പതിനഞ്ചോളം പേരില്‍ നിന്ന് വന്‍തുക സാനു കടം വാങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button