Latest NewsNewsIndia

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ ഭരണം നേടും, കമല്‍ഹാസന് തമിഴ്‌നാട്ടില്‍ സാധ്യത; ശരത് കുമാര്‍

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ ഭരണം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി നടനും അഖിലേന്ത്യ സമത്വ കക്ഷി പാര്‍ട്ടി നേതാവുമായ ശരത് കുമാര്‍. തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രിയാവുമെന്നും ശരത് കുമാര്‍ അഭിപ്രായപ്പെട്ടു തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയുമായി സഖ്യത്തിലാണ് ശരത് കുമാർ.

യുവാക്കളുമായി വളരെ അടുപ്പമുള്ള കമല്‍ഹാസന് തമിഴ്‌നാട്ടില്‍ വളരെയേറെ സാധ്യതയുണ്ടെന്നും സിനിമയിൽ മാത്രമല്ല ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം വിജയിച്ചുവെന്നും ശരത്കുമാർ പറഞ്ഞു. എതിര്‍പക്ഷത്തുള്ളവര്‍ക്ക് നേരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ റെയ്‌ഡ്‌ നടത്തുകയാണെന്നും ശരത് കുമാര്‍ ആരോപിച്ചു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ നയിക്കുന്ന എന്‍.ഡി.എ മുന്നണിയുടെ ഭാഗമായിരുന്നു ശരത് കുമാറിന്‍റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി. എന്നാല്‍ സീറ്റ് വിഭജനത്തിലെ അതൃപ്തിയെ ചൊല്ലി എന്‍.ഡി.എ വിട്ട ശരത്കുമാര്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം നയിക്കുന്ന മുന്നണിക്കൊപ്പം ചേരുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button