Latest NewsNewsInternational

പാംഗോംഗ് മേഖലയിൽ നിന്നും അതിർത്തി സേനകൾ പിന്മാറി; ലഡാക്കിലെ സംഘർഷത്തിന് അയവു വന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം

കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് അയവു വന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം

ബെയ്ജിംഗ്: കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് അയവു വന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. പ്രതിരോധ വക്താവായ കേണൽ റെൻ ഗോകിയാങാണ് ഇക്കാര്യം അറിയിച്ചത്. പാംഗോംഗ് തടാക പ്രദേശത്ത് നിന്നും അതിർത്തി സേനകൾ പിന്മാറിയതോടെയാണ് മേഖലയിലെ സംഘർഷത്തിന് അയവുവന്നത്. പ്രശ്നം പരിഹരിക്കാൻ ഇരുസൈന്യങ്ങളുടെയും ഭാഗത്തു നിന്നും ഉണ്ടായ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.

Read Also: ആമസോണ്‍ ഡെലിവറി ഏജന്റുമാര്‍ക്ക് പാസ്റ്റിക്ക് ബോട്ടിലുകളിലും കവറുകളിലുമായി മലമൂത്ര വിസര്‍ജനം ചെയ്യേണ്ടി വരുന്നു; വിവാദം

ഇന്ത്യ മുൻകൈയ്യെടുത്ത് നടത്തിയ കമാൻഡർ തല ചർച്ചകൾക്കൊടുവിലാണ് ചൈനീസ് സൈന്യം മേഖലയിൽ നിന്ന് പിന്മാറാൻ ആരംഭിച്ചത്. പത്ത് തവണയാണ് ഇന്ത്യയും ചൈനയും തമ്മിൽ കമാൻഡർ തല ചർച്ചകൾ നടന്നത്. സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കി പ്രശ്നം പരിഹരിക്കാനാണ് ഇന്ത്യ ചർച്ചകൾക്ക് മുൻകയ്യെടുത്തത്.

എന്നാൽ ചൈനയുടെ സൈന്യം പൂർണതോതിൽ എന്ന് പിന്മാറുമെന്ന കാര്യത്തിൽ ഗോകിയാങ് വ്യക്തത നൽകിയിട്ടില്ല. ദെസ്പാംഗ്, ഹോട്ട് സ്പ്രിംഗ്‌സ്, ഗോഗ്ര മേഖലകളിൽ നിന്നാണ് ഇനി ചൈനീസ് സൈന്യം പിന്മാറാനുളളത്.

Read Also: ബംഗാളിലെ ഏറ്റവും വലിയ അവസരവാദി മമത, വീൽചെറയറിലുള്ള പ്രചാരണം നാടകമെന്ന് സുവേന്ദു അധികാരി

shortlink

Related Articles

Post Your Comments

Related Articles


Back to top button