Latest NewsNewsIndia

കോ​വി​ഡ് വ്യാ​പ​നം രൂക്ഷം; മഹാരാഷ്ട്രയിൽ ഞായറാഴ്ചമുതൽ രാത്രി കർഫ്യു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ രാ​ത്രി ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ രാ​ത്രി എ​ട്ടു മു​ത​ല്‍ രാ​വി​ലെ ഏ​ഴു​വ​രെ അ​ട​ച്ചി​ട​ണമെന്നും മു​ഖ്യ​മ​ന്ത്രിയു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് താ​ക്ക​റെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

സംസ്ഥാനത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്‌ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ കു​റ​യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും താ​ക്ക​റെ പ്ര​സ്താ​വ​ന​യി​ല്‍ അറിയിച്ചു. അതേസമയം ജില്ലകളിൽ ലോക് ഡൗൺ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് തീ​രു​മാ​നം എ​ടു​ക്കാമെന്നും, സം​സ്ഥാ​ന വ്യാ​പ​ക​മാ​യ ലോ​ക്ഡൗ​ണ്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഉ​ണ്ടാ​കി​ല്ലെ​ന്നും താ​ക്ക​റെ അ​റി​യി​ച്ചു. ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button