Latest NewsNewsBahrainGulf

പ്രവാസി മലയാളി ബഹ്​റൈനിൽ നിര്യാതനായി

മനാമ: ചികിത്സയിലായിരുന്ന കോഴിക്കോട്​ വടകര സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. മയ്യന്നൂർ മഹമൂദി​െൻറ മകൻ മുബാറക് മൊട്ടൻതറമൽ (42) ആണ്​ മരിച്ചിരിക്കുന്നത്​. തലകറങ്ങി വീണ്​ അബോധാവസ്​ഥയിൽ ആയതിനെത്തുടർന്ന്​ ഒരാഴ്​ചയായി സൽമാനിയ ആശുപ​ത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്. വെള്ളിയാഴ്​ച രാവിലെയാണ്​ മരണം സംഭവിച്ചത്​.

മാതാവ്​: മാമി. ഭാര്യ: സൗദ. മക്കൾ: മിൻഹ ഫാത്തിമ, സിയ ഫാത്തിമ, മെഹസാ മെഹറിൻ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിന്​ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button