COVID 19Latest NewsNewsIndia

കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസികളുടെ കാലാവധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസികളുടെ വില്പന സെപ്‌തംബര്‍ 30 വരെ തുടരാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികൾക്ക് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആര്‍.ഡി.എ.ഐ) അനുമതി. ഈമാസം 31ന് അവസാനിക്കേണ്ട കാലാവധിയാണ് നീട്ടിയത്.

Read Also : ബംഗ്ലാദേശ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

കഴിഞ്ഞ ജൂണിലാണ് കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ പുറത്തിറക്കാന്‍ കമ്പനികൾക്ക് അനുമതി ലഭിച്ചത്. ജൂലായില്‍ ‘കൊറോണ കവച്”, ‘കൊറോണ രക്ഷക്” പോളിസികള്‍ കമ്പനികൾ വിപണിയിലെത്തിച്ചു. 18-65 വയസുള്ളവര്‍ക്കാണ് പോളിസി എടുക്കാനാവുക. ജനുവരി വരെയുള്ള കണക്കുപ്രകാരം 1,000 കോടി രൂപ മതിക്കുന്ന 1.28 കോടി സ്‌റ്റാന്‍ഡേര്‍ഡ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. മൂന്നര, ആറര, ഒമ്പതര മാസക്കാലാവധികളാണ് പോളിസികള്‍ക്കുള്ളത്.

ആശുപത്രി മുറിവാടക,​ നഴ്‌സിംഗ്,​ ഐ.സി.യു.,​ ഡോക്‌ടര്‍ ഫീ,​ കണ്‍സള്‍ട്ടന്റ് ഫീസ്,​ പി.പി.ഇ കിറ്റ് ,​ ഗ്ളൗസ് ചെലവുകളും വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലന്‍സ് ചെലവും ഉള്‍പ്പെടുത്താവുന്നതാണ് പോളിസികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button