KeralaLatest NewsNews

ആയിരത്തിലേറെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; തെരഞ്ഞെടുപ്പ് റെയ്ഡ് ഊർജിതമാക്കി തലസ്ഥാന നഗരം

ആമച്ചല്‍ കടുവേറ്റുവിള വീട്ടില്‍ സുബൈറിന്റെ(55) നദിയാ സ്റ്റോറിലെ രഹസ്യ അറയില്‍ നിന്നുമാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.

കാട്ടാക്കട: തെരെഞ്ഞെടുപ്പ് റെയ്ഡ് ഊര്ജിതമാക്കി തലസ്ഥാന നഗരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോലീസ് പരിശോധനയില്‍ ആമച്ചലില്‍നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ആമച്ചല്‍ കടുവേറ്റുവിള വീട്ടില്‍ സുബൈറിന്റെ(55) നദിയാ സ്റ്റോറിലെ രഹസ്യ അറയില്‍ നിന്നുമാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. ആയിരത്തിലേറെ കവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പ്രത്യേക പോലീസ് സംഘം കണ്ടെത്തിയത്.

Read Also: കോൺഗ്രസ് തന്നെ വിജയിക്കും, തിരഞ്ഞെടുപ്പ് സര്‍വേകളില്‍ വിശ്വാസമില്ലെന്ന് മുല്ലപ്പള്ളി

കാട്ടാക്കട ഡിവൈ.എസ്.പി. ഷാജി, നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു, ഷാഡോ ഡാന്‍സഫ് ടീം അംഗങ്ങളായ എസ്.ഐ. ഷിബു, എ.എസ്.ഐ.മാരായ സുനിലാല്‍, സജു, പോലീസുകാരായ നെവില്‍ രാജ്, വിജേഷ് എന്നിവരാണ് റെയ്‌ഡില്‍ പങ്കെടുത്തത്. നിയമ ലംഘനത്തിന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Post Your Comments


Back to top button