Latest NewsIndia

ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ടിഎംസി പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

മ​ണ്ഡ​ല​ത്തി​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ബോം​ബ് നി​ര്‍​മാ​ണ​ത്തി​ല്‍ വി​ദ​ഗ്ധ​നാ​ണെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ജി​തേ​ന്ദ്ര തി​വാ​രി കു​റ്റ​പ്പെ​ടു​ത്തി.

ന്യൂഡൽഹി: ബം​ഗാ​ളി​ല്‍ ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ര്‍​ബ​ന്‍ ചൗ​ധ​രി(40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​ശ്ചിം ബ​ര്‍​ധ​മാ​ന്‍ ജി​ല്ല​യി​ലെ ജം​ദാ​ബാ​ജ് ബെ​നെ​ഡി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ചൗ​ധ​രി​യും മ​റ്റു​ള്ള​വ​രും ചേ​ര്‍​ന്ന് വീ​ട്ടി​ല്‍ നാ​ട​ന്‍ ബോം​ബ് നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. എന്നാൽ ഇയാൾ മരിച്ചതോടെ സ്ഫോ​ട​ന​വു​മാ​യി പാ​ര്‍​ട്ടി​ക്കു ബ​ന്ധ​മി​ല്ലെ​ന്നാ​ണു തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. പാ​ണ്ഡ​ബേ​ശ്വ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണു സ്ഫോ​ട​നം ന​ട​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ബോം​ബ് നി​ര്‍​മാ​ണ​ത്തി​ല്‍ വി​ദ​ഗ്ധ​നാ​ണെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ജി​തേ​ന്ദ്ര തി​വാ​രി കു​റ്റ​പ്പെ​ടു​ത്തി.

ഇലക്ഷന് ബൂത്തുപിടിത്തം ഉൾപ്പെടെ നിരവധി അക്രമ സംഭവങ്ങളാണ് സാധാരണ ബംഗാളിൽ അരങ്ങേറുന്നത്. ജനങ്ങളെ ഭയപ്പെടുത്തി ബൂത്തുകളിൽ എത്തിക്കാതിരിക്കാനും ഇവർ ശ്രമിക്കാറുണ്ട്. ഇത്തവണ കേന്ദ്ര സേനയാണ് ഇലക്ഷൻ ക്രമങ്ങളുടെ സുരക്ഷയ്ക്കായി ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button