KeralaLatest News

വി.എസിന്റെ സഹോദര പുത്രൻ പാർട്ടി മാറിയെന്ന് യുഡിഎഫ്; അംഗത്വം പീതാംബരന്റെ പ്രതികരണം ഇങ്ങനെ

കോടതിയില്‍ ക്ലര്‍ക്കായിരുന്ന പീതാംബരന്‍ സി.പി.എമ്മുകാരനായിരുന്നു.

അമ്പലപ്പുഴ: വി.എസിന്റെ ജ്യേഷ്ഠസഹോദരന്‍ വി.എസ്.ഗംഗാധരന്റെ മകന്‍ പീതാംബരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് യു.ഡി.എഫ് ഭാരവാഹികള്‍. എന്നാല്‍ താൻ അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ലിജു വീട്ടില്‍ വോട്ട് അഭ്യര്‍ത്ഥിച്ചെത്തിയപ്പോള്‍ തനിക്ക് ഷാള്‍ അണിയിച്ചതാണെന്നും പീതാംബരന്‍ പറഞ്ഞു.

ഇതിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നാണ് പീതാംബരന്റെ പക്ഷം. കോടതിയില്‍ ക്ലര്‍ക്കായിരുന്ന പീതാംബരന്‍ സി.പി.എമ്മുകാരനായിരുന്നു. ഏതാനും വര്‍ഷം മുന്‍പ് വീടുപണി നടന്നപ്പോള്‍ സി.ഐ.ടി യു നേതാക്കള്‍ നോക്കുകൂലി ചോദിച്ചെന്ന തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം അംഗത്വം രാജിവെച്ച്‌ സി.പി.ഐയില്‍ ചേര്‍ന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.ഐയുമായി തെറ്റിയതിനെത്തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. എന്നാൽ നിലവില്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പീതാംബരന്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button