Latest NewsNewsIndia

യാത്രയ്ക്കിടെ വിമാനത്തിനകത്ത് വിഭ്രാന്തി കാണിച്ച യാത്രക്കാരന്‍ എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ ശ്രമിച്ചു

മാനസികമായി അസ്വാസ്ഥ്യമുള്ളയാളായിരുന്നു യാത്രക്കാരനെന്നാണ് പ്രാഥമിക നിഗമനം

ലക്‌നൗ : യാത്രയ്ക്കിടെ വിമാനത്തിനകത്ത് വിഭ്രാന്തി കാണിച്ച യാത്രക്കാരന്‍ എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയില്‍ നിന്നും വാരണാസിയിലേക്ക് പോയ വിമാനത്തിലാണ് യാത്രക്കാരന്‍ അസ്വാഭാവികമായി പെരുമാറിയത്. വിമാനത്തിനകത്ത് വിഭ്രാന്തി കാണിച്ച യാത്രക്കാരന്‍ വിമാനത്തിനകത്ത് പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

മാനസികമായി അസ്വാസ്ഥ്യമുള്ളയാളായിരുന്നു യാത്രക്കാരനെന്നാണ് പ്രാഥമിക നിഗമനം. വിമാന ജീവനക്കാരുടെ സമയോചിത ഇടപെടലാണ് യാത്രക്കാരനെ ശാന്തനാക്കിയത്. വിമാനം നിലത്തിറങ്ങുന്നതോടെ എല്ലാം പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാമെന്ന് അനുനയിപ്പിച്ചാണ് ജീവനക്കാര്‍ യാത്രക്കാരനെ ശാന്തനാക്കിയത്. വിമാനം തിരിച്ച് ഡല്‍ഹിയില്‍ തന്നെ അടിയന്തിര സാഹചര്യം പരിഗണിച്ച് ഇറക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button