Latest NewsKeralaNews

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഷക്കീല കേരളത്തിലേക്ക്; കോൺഗ്രസ് രണ്ടും കൽപ്പിച്ച്

ചെന്നൈ: കഴിഞ്ഞ ദിവസമാണ് നടി ഷക്കീല കോൺഗ്രസിൽ ചേർന്നത്. ഇപ്പോഴിതാ കേരളത്തിൽ കോൺഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുങ്ങുകയാണ് ഷക്കീല. കേരളത്തിൽ കോൺ​ഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താൻ നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ തയ്യാറാണെന്ന് ഷക്കീല വ്യക്തമാക്കി.

തമിഴ്നാടിനാണ് പ്രധാന്യം നൽകുന്നതെങ്കിലും കേരളത്തിൽ പ്രചാരണത്തിനെത്താൻ താൻ തയ്യാറാണെന്നായിരുന്നു ഷക്കീല പറഞ്ഞത്. തമിഴ്നാട് കോൺഗ്രസ് മനുഷ്യാവകാശ വിഭാഗം ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്തതിന് പിന്നാലെയാണ് ഷക്കീല ഇക്കാര്യം വ്യക്തമാക്കിയത്.

Also Read:പാലക്കാടിന് വേണ്ടി മെട്രോമാന്റെ മാസ്റ്റർപ്ലാൻ; നടപ്പാക്കുന്നത് കേന്ദ്രസഹായത്തോടെയെന്ന് ഇ.ശ്രീധരൻ

മതത്തിൽ രാഷ്ട്രീയം കലർത്തില്ലെന്നതാണ് തനിക്ക് കോൺഗ്രസിൽ ഏറ്റവും ഇഷ്ടപ്പെട്ട ആശയമെന്ന് താരം പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം പറഞ്ഞത്. പിതാവ് കോൺഗ്രസ് പ്രവർത്തകനായിരുന്നു. ജവഹർലാൽ നെഹ്റുവിനെക്കുറിച്ചും, അദ്ദേഹം രാഷ്ട്രത്തിനു നൽകിയ സംഭാവനകളെക്കുറിച്ചുമൊക്കെ അച്ഛൻ പറയാറുണ്ടായിരുന്നു. അതിനാൽ, ചെറുപ്പത്തിൽത്തന്നെ കോൺഗ്രസിനോടു മനസിൽ ഒരിഷ്ടമുണ്ടായിരുന്നു എന്നും ഷക്കീല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button