Latest NewsNews

പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ട്​ പുറത്തേക്കോടി ; മൂന്ന്​ ജില്ലകളില്‍ ഭീകരശബ്​ദവും ഭൂകമ്പ സമാനമായ പ്രകമ്പനവും

തമിഴ്​നാട്ടിലെ മൂന്ന്​ ജില്ലകളില്‍ പരി​ഭ്രാന്തി പരത്തി ഭീകരശബ്​ദവും ഭൂകമ്ബത്തിന്​സമാനമായ പ്രകമ്ബനവും. ശനിയാഴ്ച മയിലാടുതുറയ്​, തിരുവരൂര്‍, കാരയ്​ക്കല്‍ ജില്ലകളിലാണ്​ സംഭവം. പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ട്​ പുറത്തേക്കോടി. അതേസമയംതന്നെ പ്രദേശത്ത്​ ഒരു വ്യേമസേന വിമാനം താഴ്ന്നുപറന്നതും ആളു​കളെ പരി​​ഭ്രാന്തിയിലാക്കി. ശനിയാഴ്ച രാവിലെ 8.15ഓടെ കുന്തളം, മയിലാടുതുറയ്​, സിര്‍കായി, കൊള്ളിടം, ​േപാരായര്‍, തരങ്കംപാടി, സെമ്ബനാര്‍കോയില്‍, കാരയ്​കല്‍, തിരുവരൂര്‍ നഗരങ്ങളില്‍ ഉഗ്ര​ശബ്​ദം കേള്‍ക്കുകയായിരുന്നു. പ്രദേശത്ത്​ ചെറിയ ഭൂചലനത്തിന്​ സമാനമായ പ്രകമ്ബനം അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

Also Read:അറബ് രാജ്യത്ത് ഉയർന്ന് പൊങ്ങി ഹൈന്ദവ ക്ഷേത്രം; 27 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് 4500 ല​ക്ഷം ദി​ര്‍​ഹം മു​ത​ല്‍​ മു​ട​ക്ക്

നിരവധി സ്​ഥലങ്ങളില്‍ കുളത്തിലെയും നദികളി​ലെയും ജലം മീറ്ററുകളോളം ഉയര്‍ന്നതായും പറയുന്നു. പ്രദേശവാസികള്‍ ഉടന്‍ തന്നെ പൊലീസ്​, റവന്യൂ, ഫയര്‍ ഫോഴ്​സ്​ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നിരവധിപേര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. എന്നാല്‍ സംഭവത്തിന്‍റെ യഥാര്‍ഥ വസ്​തുത വ്യക്തമായിട്ടില്ല. വ്യോമസേന വിമാനത്തില്‍നിന്ന്​ ശബ്​ദം വന്നതാകാമെന്നും ഭൂചലനമുണ്ടായതിന്‍റെ വിവരങ്ങളൊന്നുമില്ലെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button