KeralaLatest NewsNews

മലമ്പുഴയില്‍ നിറഞ്ഞ് വിഎസ്; ഞാന്‍ പകരക്കാരനെന്ന് പറഞ്ഞ് വോട്ടുപിടുത്തം

എന്‍എന്‍ കൃഷ്ണദാസ്, എംബി രാജേഷ് എന്നിവരുള്‍പ്പെടെയുള്ള ആറ് നേതാക്കളുടെ പേര് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിരുന്നു.

മലമ്പുഴ: മലമ്പുഴക്കാര്‍ക്ക് വിഎസ് അച്യുതാനന്ദനെ മറന്നിട്ടൊരു തെരഞ്ഞടുപ്പില്ല. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കാലം മുതല്‍ വിഎസിനോടൊപ്പമുണ്ടായിരുന്ന വിഎസിന്റെ പ്രിയ ശിഷ്യന്‍ എ പ്രഭാകരനാണ് ഇത്തവണ മലമ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പ്രഭാകരനൊപ്പം തന്നെ വിഎസിന്റെ ചിത്രങ്ങളും ഫ്‌ലക്‌സ് ബോര്‍ഡുകളും വാക്കുകളും മണ്ഡലത്തിലാകെ നിറയുന്നുണ്ട്. വിഎസ് നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് ഒരു വോട്ട് എന്ന നിലയ്ക്കാണ് മണ്ഡലത്തില്‍ പ്രഭാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണം.

എന്നാൽ വിഎസ് അല്ല ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഇപ്പോഴും ഉള്‍ക്കൊള്ളാനാകാത്ത പ്രായം ചെന്ന നിരവധി ആളുകള്‍ മണ്ഡലത്തിലുണ്ടെന്ന് എ പ്രഭാകരന്‍ പറയുന്നു. വിഎസ് ഇല്ലേ എന്ന് ചോദിക്കുന്നവരോട് ഞാന്‍ അദ്ദേഹത്തിന്റെ പകരക്കാരനാണ് എന്നാണ് പറയാറെന്നും പ്രഭാകരന്‍ സുപ്രഭാതം പത്രത്തിലൂടെ പറയുന്നു. വിഎസ് മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും മുഖ്യതെരഞ്ഞെടുപ്പ് ഏജന്റും പ്രചരണത്തിന് നേതൃത്വം നല്‍കിയതും പ്രഭാകരന്‍ തന്നെയായിരുന്നു.

Read Also: രാജ്‌നാഥ് സിംഗ് കേരളത്തിൽ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടി ബിജെപി

40 വര്‍ഷത്തിനിടെ ആദ്യമായാണ് മലമ്പുഴ മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് വിഐപി സ്ഥാനാര്‍ഥി ഇല്ലാതിരിക്കുന്നത്. വിഎസിന് പകരക്കാരനായി ആരെ നിയോഗിക്കുമെന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനുമുന്‍പ് തന്നെ വ്യാപകമായി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്‍എന്‍ കൃഷ്ണദാസ്, എംബി രാജേഷ് എന്നിവരുള്‍പ്പെടെയുള്ള ആറ് നേതാക്കളുടെ പേര് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിരുന്നു. ഒടുവില്‍ പ്രഭാകരന് നറുക്ക് വീഴുകയായിരുന്നു. യുഡിഎഫിനായി അനന്തകൃഷ്ണനും എന്‍ഡിഎയില്‍ നിന്നും സി കൃഷ്ണകുമാറുമാണ് മലമ്പുഴ മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കുന്നത്. സിപിഐഎം ഒരു വട്ടം പോലും തോല്‍വിയറിഞ്ഞിട്ടില്ലാത്ത മണ്ഡലമാണ് മലമ്പുഴ. വിഎസ് അച്യൂതാനന്ദന്‍ മത്സരിക്കാനെത്തിയ 2001 മുതല്‍ താര മണ്ഡലമാണ് മലമ്പുഴ. ഓരോ തവണ മത്സരിക്കുമ്പോഴും ഭൂരിപക്ഷം ഉയര്‍ത്തുകയാണ് വിഎസ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button