KeralaLatest NewsNews

ഇ. ശ്രീധരനെ ട്രോളുന്ന ബുദ്ധിജീവികളുടെ അറിവിലേക്ക്, ആരാണ് ഇ. ശ്രീധരൻ?

70 വർഷത്തെ ജീവിതം കൊണ്ടു അദ്ദേഹം കാട്ടിത്തന്ന സത്യസന്ധതയും ആത്മാർത്ഥയും നമുക്ക് ഇനിയും ഉറപ്പായും പ്രതീക്ഷിക്കാം

ബിജെപിയിലേക്കുള്ള പ്രഖ്യാപനം നടത്തിയതു മുതൽ ബുദ്ധിജീവികളും പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരും മെട്രോമാൻ ഇ. ശ്രീധരനെ നിരന്തരം പരിഹരിക്കുകയാണ്. ഇത്തരത്തിൽ പരിഹാസത്തിന് പാത്രമാകേണ്ടയാളല്ല അദ്ദേഹമെന്ന് അദ്ദേഹത്തെ അറിയുന്നവർക്ക് വ്യക്തമാണ്. ഇ. ശ്രീധരനെ ട്രോളുന്ന ബുദ്ധിജീവികളുടെ അറിവിലേക്ക്, അദ്ദേഹം ആരാണെന്ന് അറിയാമോ? അദ്ദേഹത്തെ കുറിച്ച് സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന കുറിപ്പിലേക്ക്:

ഇ. ശ്രീധരൻ, Dr. എലാട്ടുവളപ്പിൽ ശ്രീധരൻ. 1932-ൽ ജനനം.. ഗവഃ പോളിടെക്നിക് കോഴിക്കോട് അദ്ധ്യാപകനായി തുടക്കം.. 1953-ൽ ഇരുപത്തിയൊന്നാം വയസ്സിൽ ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസ് പരീക്ഷ വിജയിച്ച് ഇന്ത്യൻ റെയിൽവേയിൽ നിയമിതനായി. തുടർന്ന് തന്റെ അസാമാന്യമായ എഞ്ചിനീയറിംഗ് വൈദഗ്ധ്യം കൊണ്ട് വളരെ വേഗത്തിൽ ഔദ്യോഗിക ജീവിതത്തിലെ പടവുകൾ ഒന്നൊന്നായി കീഴടക്കിയ പ്രതിഭ!

Also Read:കോവിഡ് വ്യാപനം; ബംഗളൂരൂവില്‍ 10 വയസില്‍ താഴെയുള്ള 470 കുട്ടികള്‍ക്ക് കോവിഡ്

1964-ൽ ചുഴലിക്കാറ്റ് തുടച്ചു നീക്കിയ പാമ്പൻ പാലം 6 മാസം കൊണ്ട് പുനഃസ്ഥാപിക്കാനുള്ള റെയിൽവേയുടെ പദ്ധതി വെറും 46 ദിവസം കൊണ്ട് പൂർത്തിയാക്കി, ലോകത്തെ തന്നെ ഞെട്ടിച്ച് ചരിത്രം സൃഷ്ടിച്ചു അദ്ദേഹം! അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഭാരതത്തിലെ ആദ്യത്തെ മെട്രോ ട്രെയിൻ പദ്ധതിയായ കൊൽക്കത്ത മെട്രോ, ഭാരതത്തിൽ നവീന എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ പ്രാരംഭം കുറിക്കലായിരുന്നു.

അധോഗതിയിലേക്ക് പോയിക്കൊണ്ടിരുന്ന കൊച്ചിൻ ഷിപ്പിയാർഡിനെ നെ 1980 – കളുടെ തുടക്കത്തിൽ കൈപിടിച്ചുയർത്തി. അവരുടെ ആദ്യ കപ്പലായ എം വി റാണി പദ്മിനിയുടെ നിർമാണം പൂർത്തിയാക്കിയത് ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു. 1990-ൽ ഔദ്യോഗിക സർക്കാർ ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹത്തെപോലെയൊരു പ്രതിഭയുടെ സേവനം നഷ്ടപ്പെടുത്താൻ രാജ്യം തയാറായിരുന്നില്ല.

Also Read:ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സി.പി.എം ദേശീയ നേതൃത്വം

തുടർന്ന് അത്യന്തം ദുർഘടവും അങ്ങേയറ്റം വെല്ലുവിളികൾ നിറഞ്ഞതുമായ കൊങ്കൺ റെയിൽവേ പദ്ധതിയുടെ ചുമതല അദ്ദേഹത്തെ തേടി വന്നു. ഏകദേശം 760km-ൽ നീളമുള്ള കൊങ്കൺ പാതയിലുള്ള നൂറോളം തുരങ്കങ്ങളുടെ ആകെ നീളം തന്നെ ഏകദേശം 80km ആണ്. പദ്ധതിയുടെ ഭാഗമായി ചെറുതും വലുതുമായ 2100 പാലങ്ങൾ പണിയേണ്ടി വന്നു. ലോകത്തിനു തന്നെ എഞ്ചിനീയറിംഗ് വിസ്മയമായി നില കൊള്ളുന്ന കൊങ്കൺ റെയിൽവേ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായത് 8 വർഷം കൊണ്ടാണ്. ഒരു പാലം പണിയാൻ ഇപ്പോഴും വർഷങ്ങൾ വേണ്ടി വരുന്ന നാടാണ് നമ്മുടേത് എന്നോർക്കണം.

തുടർന്ന്, രാജ്യതലസ്ഥാനത്തിനു മുതൽക്കൂട്ടായി ഡൽഹി മെട്രോ, നമ്മുടെ സ്വന്തം കൊച്ചി മെട്രോ, ലക്നൗ മെട്രോ, ചെറുതും വലുതുമായ മറ്റനവധി പ്രോജക്ടുകളുടെ അമരക്കാരനായും ഉപദേശാവായും അദ്ദേഹം ഈ 88-ആം വയസ്സിലും തന്റെ കർമ്മമണ്ഡലത്തിൽ സജീവമാണ്. അഴിമതിയിൽ മുങ്ങി, വേച്ചു വീഴാൻ തുടങ്ങിയ പാലാരിവട്ടം പാലം പുതുക്കി പണിയാൻ ആറു മാസം സർക്കാർ നൽകിയപ്പോൾ മൂന്നു മാസം കൊണ്ട് പൂർത്തിയാക്കി അദ്ദേഹം ചരിത്രം ആവർത്തിച്ചു. കൊങ്കൺ പാതയിൽ പശ്ചിമഘട്ട മലകൾക്കിടയിലൂടെ കിലോമീറ്ററുകൾ നീളത്തിൽ തുരങ്കങ്ങളും പാലങ്ങളും നിർമിച്ച മെട്രോ മാന് എന്ത് പാലാരിവട്ടം പാലം!!

Also Read:നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണു; മൂന്ന് പേർക്ക് പരിക്ക്

പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ നമുക്ക് ഖജനാവ് തുറക്കേണ്ടി വന്നില്ല. അദ്ദേഹം ഏറ്റെടുത്ത് പൂർത്തിയാക്കിയ മറ്റു പ്രൊജെക്ടുകളിൽ മിച്ചം വന്ന പൈസ കൊണ്ട് അദ്ദേഹം പാലാരിവട്ടം പാലം പുതുക്കിപ്പണിത് നമുക്ക് തന്നു. പണ്ട് അരി പൊടിപ്പിക്കാൻ തന്നു വിടുന്ന കാശിൽ, മിച്ചം വരുന്ന പൈസക്ക് മിട്ടായി വാങ്ങുന്ന പോലെ! തന്റെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ ഏറ്റെടുത്ത ഒരു പ്രോജെക്ടിൽ പോലും അഴിമതിയുടെ ആരോപണം പോലും ഉണ്ടാകാൻ അവസരം നൽകാത്ത ഓരോ പദ്ധതിയിലും അങ്ങേയറ്റം ആത്മാർത്ഥതയും കൃത്യനിഷ്ഠയും സത്യസന്ധതയും പുലർത്തിയ മറ്റൊരു ഉദ്യോഗസ്ഥൻ വേറെ ഉണ്ടാവില്ല…

പദ്മശ്രീയും, പദ്മഭൂഷണും, Order of the Rising Sun Gold and Silver star (Japan), Chevalier de la Legion d’honneur (France), സ്ത്യുത്യർഹ സേവനത്തിനു ഭാരതം നൽകുന്ന G-files Award, അനവധി ഡോക്ടറേറ്റ്സ്, കൂടാതെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ നൽകി ലോകം അദ്ദേഹത്തിലെ പ്രതിഭയെ ആദരിച്ചു. ഈ 88 – ആം വയസ്സിൽ അദ്ദേഹം കേരളത്തിൽ ഒരു എം എൽ എ സ്ഥാനത്തിന് മത്സരിക്കുന്നെങ്കിൽ, അത് സാമ്പത്തിക ലാഭത്തിനും പദവിക്കും ആണെന്ന് തോന്നുന്നുണ്ടോ? ഭാരതത്തിലെ മാത്രമല്ല, ലോകത്തിലെ തന്നെ മുൻനിര എഞ്ചിനീയറിംഗ് സാങ്കേതികം സ്ഥാപനങ്ങൾ, അദ്ദേഹത്തെ അദ്ദേഹം ചോദിക്കുന്ന ശമ്പളത്തിൽ, ചോദിക്കുന്ന സൗകര്യങ്ങളെല്ലാം നൽകി അദ്ദേഹത്തിന്റെ സൗകര്യാനുസരണം ജോലി നൽകാൻ തയാറുണ്ടാകും.

Also Read:കീടനാശിനി നൽകി മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ വിഷം കഴിച്ച് മരിച്ചു

അദ്ദേഹത്തിന്റെ എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യയിലെ ജ്ഞാനവും പ്രവർത്തി പരിചയവും അത്രയും വിലപ്പെട്ടതാണെന്നു അവർക്കറിയാം. അതെല്ലാം ഒഴിവാക്കി അദ്ദേഹം ഒരു എം എൽ എ സ്ഥാനത്തിന് മത്സരിക്കുന്നെങ്കിൽ, അത് നമ്മുടെ ഭാഗ്യമാണ്. ഇരുപതും മുപ്പതും വർഷം കൊണ്ട് നമ്മുടെ നാടിനുണ്ടായേക്കാവുന്ന നേട്ടങ്ങൾ, ചിലപ്പോൾ അടുത്ത അഞ്ചു വർഷം കൊണ്ട് നമ്മുടെ നാടിനുണ്ടായേക്കും. അതിനു അദ്ദേഹത്തിന് അവസരം കൊടുക്കേണ്ടത് നമ്മളാണ്. നമ്മുടെ ഉത്തരവാദിത്തമാണ്.

നമ്മൾ കണ്ടു പരിചയിച്ച രാഷ്ട്രീയക്കാരന്റെ ശരീര ഭാഷ അദ്ദേഹത്തിൽ ഉണ്ടായെന്നു വരില്ല. നമ്മളെ ആവേശഭരിതരാകുന്ന വാചക കസർത്തുകൾ അദ്ദേഹത്തിൽ നിന്നുണ്ടായെന്നു വരില്ല. അണികളെ ആവേശം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങൾ അദ്ദേഹത്തിന് അറിവുണ്ടായെന്നു വരില്ല. പക്ഷെ, 70 വർഷത്തെ ജീവിതം കൊണ്ടു അദ്ദേഹം കാട്ടിത്തന്ന സത്യസന്ധതയും ആത്മാർത്ഥയും നമുക്ക് ഇനിയും ഉറപ്പായും പ്രതീക്ഷിക്കാം !! രാഷ്ട്രീയവും മതവും എല്ലാ ദുഷ്ചിന്തകളും നമുക്ക് ഇപ്രാവശ്യത്തേക്ക് മാറ്റി വയ്ക്കാം. അദ്ദേഹത്തിന് കൊടുക്കാം ഈ അവസരം.. തൊണ്ണൂറുകളിൽ അദ്ദേഹത്തിന് വരയ്ക്കാനുള്ളത് നാളേയ്ക്ക് വേണ്ടിയുള്ള പതിന്മടങ്ങ് മിഴിവേറിയ കാഴ്ചകളാണെങ്കിലോ?!

കടപ്പാട്: സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button