MollywoodLatest NewsCinemaNewsEntertainment

കുഞ്ചാക്കോ ബോബന്റെ ‘നായാട്ട് ‘ റിലീസ് തീയതി പുറത്തുവിട്ടു

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തും. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. ഈ വർഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് നായാട്ട്. ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രത്തിന്റെ നിർമ്മാണം ഗോൾഡ് കോയിൻ പിക്ച്ചേഴ്സും, മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ്.

കൊടൈക്കനാൽ, വട്ടവട, മൂന്നാർ, കൊട്ടക്കാംബൂർ , എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ഗോൾഡ് കോയിൻ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മഹേഷ് നാരായൺ എഡിറ്റിംഗും, വിഷ്ണു വിജയ് സംഗീതവും നിർവഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button