Latest NewsNewsIndia

‘ജനങ്ങൾ ഹിന്ദുവും മുസ്​ലിമുമെന്ന പേരിൽ തമ്മിലടിച്ചുകാണാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു’; അമിത്​ ഷാ

ജനങ്ങൾ ഹിന്ദുവും മുസ്​ലിമുമെന്ന പേരിൽ തമ്മിലടിച്ചുകാണാൻ കോൺഗ്രസ്​ ആഗ്രഹിക്കുന്നുവെന്നും മതത്തിന്‍റെയും പ്രാദേശികതയുടെയും അടിസ്​ഥാനത്തിൽ കോൺഗ്രസ്​ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായും ​കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ പറഞ്ഞു.

ഹിന്ദുവും മുസ്​ലിമുമെന്ന ​പേരിലും ബോഡോയും അല്ലാത്തവരുമെന്ന പേരിലും ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്​ പട്ടിക വർഗക്കാരെന്നും അല്ലാത്തവരെന്നും ആളുകളെ ഭിന്നിപ്പിക്കാനും നോക്കുന്നു. അസമിൽ തെരഞ്ഞെടുപ്പ്​ റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കവേയാണ്​ അമിത്​ ഷാ ആരോപണം ഉന്നയിച്ചത്​.

‘അസമിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ എല്ലാവരുടെയും വീടുകളിൽ കുടിവെള്ളമെത്തും. അപ്പോൾ മുസ്​ലിംകളുടെ വീടുകളി​ലും കുടിവെള്ളമെത്തും. എല്ലാവർക്കും ഞങ്ങൾ വീട്​ നൽകുമ്പോൾ ന്യൂനപക്ഷങ്ങൾക്കും അത്​ ലഭിക്കും. ന്യൂനപക്ഷങ്ങൾക്കും പട്ടിക വർഗക്കാർക്കും ബോഡോകൾക്കും 10000 രൂപ വീതം നൽകും’. അടുത്ത സർക്കാർ രൂപവത്​കരിക്കാനുള്ള പൂട്ടും താക്കോലും അസം ജനതയുടെ കൈകളിലാണെന്നും ​ -അമിത്​ ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button