KeralaNattuvarthaLatest NewsNews

അടുത്ത നിയമസഭയിൽ 100 സീറ്റുകളുമായി ബി.ജെ.പി കേരളം ഭരിക്കും, ഇത്തവണ 35 സീറ്റ് കിട്ടിയാൽ അധികാരത്തിലേറും; കെ സുരേന്ദ്രൻ

2026 ൽ നൂറ് സീറ്റുമായി ബി.ജെ പി.കേരളം ഭരിക്കുമെന്നും . 35 സീറ്റ് കിട്ടിയാൽ ബി.ജെ.പി അധികാരം പിടിക്കുമെന്നതിൽ ഭൂമിമലയാളത്തിൽ ആർക്കും സംശയമില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

ഇരു മുന്നണികളിലും ഉളള ഘടക കക്ഷികൾ മറ്റു വഴികളില്ലാത്തതു കൊണ്ടാണ് അവിടെ തുടരുന്നതെന്നും, സംസ്ഥാനത്ത് മേയ് രണ്ടാം തീയതി കഴിയുമ്പോൾ കാര്യങ്ങൾ വ്യക്തമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു കോൺഗ്രസിൽ നിന്ന് ആരൊക്കെ വരുമെന്ന് മേയ് രണ്ട് കഴിയുമ്പോൾ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘2026 ൽ നൂറ് സീറ്റുമായി ബി ജെ പി കേരളം ഭരിക്കുമെന്നും. 35 സീറ്റ് കിട്ടിയാൽ ബി.ജെ.പി അധികാരം പിടിക്കുമെന്നതിൽ ഭൂമിമലയാളത്തിൽ ആർക്കും സംശയമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഇപ്പോൾ രണ്ട് മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തിൽ ഇരിക്കുകയാണെന്നാണോ കരുതുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.കോൺ​ഗ്രസിലൊക്കെ പലരും അതൃപ്‌തിയിലാണെന്നും, ഈ തിരഞ്ഞെടുപ്പിലെ ഫലം എന്താണെന്ന് അറിയാൻ പല അസംതൃപ്തരും കാത്തിരിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button