Latest NewsIndia

ഡിഎംകെ നേതാവ് എ രാജയെ പ്രചരണത്തില്‍ നിന്നു വിലക്കി തിരഞ്ഞെടുപ്പു കമ്മീഷന്

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്ക്ക് എതിരായി എ രാജ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരായ പരാതിയിലാണ് തെര ഞ്ഞെടുപ്പു കമ്മീഷന്റെ ഇടപെടല്‍.

ചെന്നൈ: ഡിഎംകെ നേതാവ് എ രാജയെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ നിന്നു വിലക്കി തെരഞ്ഞെടുപ്പു കമ്മീഷന്‍. 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ‘ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നടത്തിയ പ്രസംഗം അപകീര്‍ത്തികരം മാത്രമല്ല, മാതൃത്വത്തിന് കളങ്കം വരുത്തുന്നതാണ്, സ്ത്രീകളെ തീര്‍ത്തും മോശമായി ചിത്രീകരിക്കുന്നതുമാണ്. ഇത് മാതൃകാപെരുമാറ്റച്ചട്ട ലംഘനാണ്.’ തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്ക്ക് എതിരായി എ രാജ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരായ പരാതിയിലാണ് തെര
ഞ്ഞെടുപ്പു കമ്മീഷന്റെ ഇടപെടല്‍. അടിയന്തരമായി എ രാജയോട് വിശദീകരണം നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്കിടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ എ രാജ മോശ പരാമര്‍ശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button