KeralaLatest NewsNewsBusiness

സ്വർണ്ണവിലയിൽ വൻ വർധന; ഇന്നത്തെ സ്വർണ്ണനിരക്കുകൾ അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർധനവ്

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർധനവ്. പവന് 440 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 33,320 രൂപയായി. ഗ്രാമിന് 55 രൂപയും വർധിച്ചിട്ടുണ്ട്. 4,165 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് സ്വർണ്ണവില ഉയർന്നിരിക്കുന്നത്. പവന് 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായിരുന്നു ഇന്നലത്തെ വില. പതിനൊന്നു മാസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.

Read Also: കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് രാജ്യം; മൂന്നാം ഘട്ട വാക്‌സിനേഷന് തുടക്കം കുറിച്ചു

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്താൻ തുടങ്ങിയത്.

Read Also: ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയം: സഹികെട്ട് 78 കാരനായ ഭര്‍ത്താവിനെ 71 കാരിയായ ഭാര്യ കൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button