Latest NewsNewsIndia

കാശ്മീര്‍ വിഷയം, ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യയ്‌ക്കൊപ്പം :നരേന്ദ്രമോദിയുടെ ഉറച്ച തീരുമാനം ശരിയെന്ന് സൗദിയും യു.എസും

മോദിയ്ക്ക് ലോകരാഷ്ട്രങ്ങളുടെ കൈയടി

റിയാദ്: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ  രാജ്യവിരുദ്ധ ശക്തികള്‍ രംഗത്ത് വന്നുവെങ്കിലും ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യയ്‌ക്കൊപ്പമാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടുമായി ജോ ബൈഡന്‍ ഭരണകൂടം രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന് പിന്തുണയുമായി സൗദി അറേബ്യയും രംഗത്തുവന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സൗദി അറേബ്യയിലെ സര്‍ക്കാര്‍ അനുകൂല മാദ്ധ്യമമായ സൗദി ഗസറ്റാണ് രംഗത്തെത്തിയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃകാ പരമായ പദ്ധതികളാണ് കശ്മീരില്‍ വരുത്തിയതെന്ന് സൗദി ഗസറ്റ് പറയുന്നു.

Read Also : പ്രധാനമന്ത്രി തന്റെ കാല്‍ തൊട്ട് വന്ദിച്ചത് സ്ത്രീയെന്ന നിലയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം; നസീമ

പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ രാജ്യത്ത് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആരും ബാക്കിയുണ്ടാവില്ലെന്ന പ്രാദേശിക നേതാക്കളുടെ വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു എന്നാണ് സൗദി ഗസറ്റ് പറയുന്നത്. കാശ്മീരിലെ യുവാക്കള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്‌കോളര്‍ഷിപ്പുകള്‍, കാശ്മീരികളുടെ മാറിയ ജീവിത നിലവാരം തുടങ്ങിയവയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘യഥാര്‍ത്ഥത്തില്‍ നിരവധിപേര്‍ അവരുടെ ബിരുദം പൂര്‍ത്തിയാക്കി രാജ്യത്തിനകത്തും പുറത്തുമുള്ള വലിയ കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നു. അനിശ്ചിതത്വത്തിന്റെ ചതുപ്പ് നിലത്തില്‍ നിന്നും മേഖലയെ ഉയര്‍ത്തുമെന്ന ഉറച്ച തീരുമാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു,’ സൗദി ഗസറ്റില്‍ പറയുന്നു.

അതേസമയം ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ജമ്മു കാശ്മീര്‍ മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച നടപടികളെടുത്തു എന്ന് വ്യക്തമാക്കിയത്. അറസ്റ്റിലായിരുന്ന പല രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷ- ആശയവിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ജനുവരിയില്‍ ഭാഗികമായി പുനഃസ്ഥാപിച്ചു തുടങ്ങിയ കര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നേരത്തെ ഇന്ത്യയുടെ പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. നിയമങ്ങള്‍ ഇന്ത്യന്‍ വിപണികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സ്വകാര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സഹായകമാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button