KeralaLatest NewsNews

2011 ല്‍ 28 സീറ്റ് യു.ഡി.എഫിന് ഇല്ലാതായി, കോണ്‍ഗ്രസിലെ മാസ്റ്റര്‍ ബ്രെയിനിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് കഴിഞ്ഞ കുറച്ച് ദിവസമായി ഇരട്ട വോട്ടിന് പിന്നാലെയാണ്. എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് മാസ്റ്റര്‍ ബ്രെയിന്‍ ഡോ.തോമസ് ജോസഫ് വെളിപ്പെടുത്തുകയാണ്. കോണ്‍ഗ്രസിന്റെ ബൂത്ത് മാനേജ്മെന്റ് സംവിധാനത്തിന്റെ തലവനാണ് തോമസ് ജോസഫ്. ഇപ്പോള്‍ പുറത്തുവന്നതൊന്നുമല്ല, അതിലേറെ ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. പലരും ഡാറ്റ സ്വകാര്യതയെ കുറിച്ചെല്ലാം പറഞ്ഞ് ഇത്രയും വലിയൊരു കാര്യത്തെ നിസ്സാരവത്ക്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് തോമസ് ജോസഫ് പറയുന്നു.

Read Also : കിറ്റും പെൻഷനും പിണറായിയെ സഹായിക്കുമോ? ദളിത് ആദിവാസി വോട്ടുകൾ ഇത്തവണ സി.പിഎമ്മിന് അനുകൂലമോ?

കോണ്‍ഗ്രസിനേറ്റ തിരിച്ചടികളാണ് ഇത്തരമൊരു അന്വേഷണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരേണ്ടതായിരുന്നു. നൂറ് സീറ്റായിരുന്നു യു.ഡി.എഫ് പ്രതീക്ഷിച്ചത്. എന്നാല്‍ വലിയ തിരിച്ചടിയാണ് ഫലം വന്നപ്പോഴുണ്ടായത്. വെറും 72 സീറ്റില്‍ കോണ്‍ഗ്രസ് ഒതുങ്ങി. 28 സീറ്റ് നഷ്ടപ്പെടാന്‍ കാരണം വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പായിരുന്നുവെന്ന് പിന്നീടുള്ള പരിശോധനയില്‍ വ്യക്തമായി. ഇത് പിന്നീട് കോണ്‍ഗ്രസ് ഗൗരവമായി എടുത്തു. വോട്ടര്‍ പട്ടിക വിശദമായി തന്നെ പരിശോധിക്കാന്‍ തീരുമാനിച്ചത് ഇതിനെ തുടര്‍ന്നാണ്. 2011 ലും 2016 ലും ഇരട്ട വോട്ടിനെ കുറിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടാവില്ല.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് കാര്യങ്ങളാണ് മാറിയത്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് ലക്ഷത്തോളം വ്യാജ വോട്ടര്‍മാരെ ഞങ്ങള്‍ പരാതികളിലൂടെ നീക്കി. ഈ രണ്ടിടത്തെയും നിയമസഭാ മണ്ഡലങ്ങളില്‍ ഓരോന്നിലും ശരാശരി 14000 ത്തോളം വ്യാജ വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. ഇവ കണ്ടെത്തി പരാതി നല്‍കിയാണ് നീക്കിയത്. അതോടെയാണ് ആലത്തൂരിലും ആറ്റിങ്ങലിലും മികച്ച വിജയം നേടിയത്. രാഹുല്‍ ഗാന്ധിയുടെ വരവും ഇതിന് ഗുണം ചെയ്തിരുന്നു. ഇതുരണ്ടും ഇല്ലായിരുന്നുവെങ്കില്‍ രണ്ടിടത്തും ഇടതുപക്ഷം ജയിക്കുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

shortlink

Post Your Comments


Back to top button