Latest NewsNewsIndia

പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ച് സൈന്യം

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ച് സൈന്യം. കൊല്ലപ്പെട്ടവര്‍ നൗഗാമില്‍ ഭീകരാക്രമണവുമായി ബന്ധമുള്ളവരാണെന്നു ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചു.

Read Also :  ‘ശരണം വിളി’യെ വിമര്‍ശിച്ച് എം.എ ബേബി, ശരണം വിളിയ്‌ക്കേണ്ടത് വേദിയിലല്ല ശബരിമലയില്‍ : ആ പ്രവര്‍ത്തി ശരിയല്ല

ഇന്നു പുലര്‍ച്ചെയാണ് പുല്‍വാമയിലെ ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിനു വിവരം ലഭിച്ചത്. തുടര്‍ന്ന് ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പേരു വിവരങ്ങളോ, ഇവര്‍ ഉള്‍പ്പെടുന്ന സംഘടനയെക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ല. ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് ഇപ്പോഴും സേനയുടെ തിരച്ചില്‍ നടക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button