KeralaLatest NewsNews

ന്യൂനപക്ഷ വോട്ടുകളും സ്വന്തമാക്കാൻ എൻഡിഎയുടെ പദ്മജ; ആശങ്കയോടെ ഇടതും വലതും

എറണാകുളം: പ്രചാരണത്തിൽ ഇടതു-വലതു മുന്നണികളെ ആശങ്കയിലാഴ്ത്തി മുന്നേറുകയാണ് എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥി പദ്മജ എസ് മേനോൻ. പദ്മജയെ പോലെ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കി എൻഡിഎ അക്ഷരാർഥത്തിൽ ഇരുമുന്നണികളേയും ഞെട്ടിക്കുകയായിരുന്നു.

സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായ പദ്മജയ്ക്കു മണ്ഡലത്തിൽ ഉള്ള വ്യക്തിബന്ധങ്ങളെയാണ് ഇരു മുന്നണികളും ഭയപ്പെടുന്നത്. ന്യൂനപക്ഷ സമുദായത്തിൽ സ്വാധീനമുള്ള പദ്മജയ്ക്ക് ന്യൂനപക്ഷ വോട്ടുകൾ നേടാനാകുമെന്നതും മറ്റൊരു വസ്തുതയാണ്.

Read Also: ഈ വിഷച്ചെടിയെ ഉറപ്പായും തോൽപ്പിക്കണം, കടയ്ക്ക് നോക്കി വെട്ടണം; പി.സി ജോർജിനെതിരെ ഹരീഷ് വാസുദേവൻ

പദ്മജയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ വലിയ മുന്നേറ്റം മണ്ഡലത്തിൽ നേടാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻഡിഎ. പാർട്ടി വോട്ടുകളും വ്യക്തിപരമായി പദ്മജ പിടിക്കുന്ന വോട്ടുകളും കൂടിചേർന്നാൽ വലിയ മുന്നേറ്റം തന്നെ മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന പദ്മജ മേനോന്റെ പ്രഭാവം വോട്ടായി മാറിയാൽ അത് എറണാകുളം മണ്ഡലത്തിലെ ഫലം പ്രവചനാതീതമാക്കും. എൽഡിഎഫും യുഡിഎഫും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ പദ്മജ സ്ഥാനാർത്ഥിയായി എത്തിയത് ഇരു മുന്നണികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ബിജെപിയുടെ സ്വാധീനം മണ്ഡലത്തിൽ വർധിക്കുന്നതും ഇരു മുന്നണികളുടെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അതീതമായി പദ്മജയ്ക്കുള്ള ബന്ധങ്ങൾ വോട്ടായി മാറിയാൽ അത് തങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്ന ഇരുമുന്നണികളും ഇതുസംബന്ധിച്ച വിലയിരുത്തൽ നടത്തുന്നതിനായി കീഴ്ഘടകങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: മന്നത്ത് പദ്മനാഭന്റെ ചെറുമകൻ ശോഭക്കായി പ്രചാരണ ഗാനമെഴുതിയതോടെ മറ്റു മുന്നണികൾക്ക് ആശങ്ക

വികസനവും വിശ്വാസ സംരക്ഷണവും ഇരു മുന്നണികളുടെയും ഒത്തു തീർപ്പു രാഷ്ട്രീയവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ എറണാകുളത്ത് നിർണ്ണായക ഘടകമായി ബിജെപി മാറിയിരിക്കുകയാണെന്നതിൽ സംശയമില്ല. യുഡിഎഫിനായി സിറ്റിംഗ് എംഎൽഎ ടി ജെ വിനോദും എൽഡിഎഫിനായി ഷാജി ജോർജുമാണ് പദ്മജക്കെതിരെ മത്സര രംഗത്തുള്ളത്.

ഇക്കുറി മണ്ഡലം യുഡിഎഫിൽ നിന്നും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇടതുമുന്നണിയ്ക്കും മണ്ഡലം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ മത്സരത്തിനിറങ്ങിയ യുഡിഎഫിനും വലിയ വെല്ലുവിളിയാണ് പദ്മജ ഉയർത്തുന്നത്.

അടുക്കും ചിട്ടയോടും കൂടിയ പ്രവർത്തനമാണ് പദ്മജയ്ക്കു വേണ്ടി മണ്ഡലത്തിൽ എൻഡിഎ പ്രവർത്തകർ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ കേരളത്തിനായി നടത്തിയ വികസന പദ്ധതികളാണ് പദ്മജ പ്രചാരണായുധമാക്കുന്നത്. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും ഉയർത്തിക്കാട്ടി എറണാകുളത്തിന്റെ മനസ് കീഴടക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻഡിഎ.

Read Also: പർദ്ദയിട്ട് നടക്കാൻ നിർബന്ധിക്കുന്നു, സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുകയാണെന്ന് ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി

വികസനം ചർച്ചയാക്കുമ്പോൾ അത് സംസ്ഥാനത്ത് മാറിമാറി അധികാരത്തിലിരുന്ന ഇടതു- വലതു മുന്നണികളെ പ്രതിരോധത്തിലാക്കുകയാണ്. മണ്ഡലത്തിൽ ഒഴിവാക്കാൻ കഴിയാത്ത ശക്തിയായി ബിജെപി മാറിയെന്ന യാഥാർഥ്യമാണ് ഇരു മുന്നണികളുടെയും ആശങ്കയ്ക്ക് അടിസ്ഥാനം. തങ്ങളുടെ ജയാ പരാജയത്തെ സ്വാധീനിക്കാൻ കഴിയുന്ന ശക്തിയായി പദ്മജ എസ് മേനോൻ സ്ഥാനാർത്ഥിയായതോടെ ബിജെപി മാറിയെന്നത് തിരിച്ചറിഞ്ഞാണ് ഇരു മുന്നണികളുടെയും പ്രവർത്തനം.

ബിജെപിയെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ഇരു മുന്നണികളും എറണാകുളം മണ്ഡലത്തിൽ നടത്തുന്നത്. എന്നാൽ ബിജെപി ഇരുമുന്നണികളുടെയും ഒത്തുകളിയും വികസനവും പ്രചാരണ രംഗത്ത് സജീവ ചർച്ചയാക്കുകയാണ്.

Read Also: ക്ഷേത്രഭണ്ഡാരത്തിൽ ആക്ഷേപകരമായ വസ്തുക്കൾ ഇട്ടു, ഒരാൾ മരിച്ചു, മറ്റൊരാൾ ആശുപത്രിയിൽ: കുറ്റം ഏറ്റുപറഞ്ഞ 2പേർ പിടിയിൽ

എറണാകുളം നഗരത്തിൽ ബിജെപിയുടെ മുഖമായി മാറിയ പദ്മജ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയിലാണ്. പ്രചാരണ രംഗത്ത് പത്മജക്ക് ലഭിക്കുന്ന സ്വീകാര്യത ഈ പ്രതീക്ഷയ്ക്ക് കൂടുതൽ കരുത്ത് പകരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button