KeralaNewsIndia

വിവേകാന്ദപ്പാറയുടെയും തിരുവള്ളുവർ പ്രതിമയുടെയും ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വിവേകാനന്ദപ്പാറയുടെ ആകാശ ദൃശ്യങ്ങൾ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവേകാനന്ദപ്പാറയുടെയും, തിരുവള്ളുവരുടെ പ്രതിമയുടെയും വീഡിയോ ദൃശ്യങ്ങളാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ കന്യാകുമാരിയിലേക്ക് പോകുന്നതിനിടെ പകർത്തിയ ദൃശ്യങ്ങളാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Read Also: ബിജെപി അധികാരത്തിലെത്തിയാൽ ഭൂപരിഷ്‌ക്കരണ നിയമവും ക്ഷേത്ര ഭരണാവകാശ വിളംബരവും നടത്തും; കുമ്മനം

കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെ വിവേകാനന്ദപ്പാറയുടെയും, തിരുവള്ളുവരുടെ പ്രതിമയുടെയും അതിമനോഹരമായ കാഴ്ച ലഭിച്ചു- വീഡിയോ ദൃശ്യങ്ങൾക്ക് താഴെ അദ്ദേഹം കുറിച്ചു. 17 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്.

കേരളത്തിൽ പ്രചാരണത്തിനെത്തിയ ശേഷമാണ് അദ്ദേഹം കന്യാകുമാരിയിലേക്ക് പോയത്.

Read Also:  ‘ശരണം വിളി’യെ വിമര്‍ശിച്ച് എം.എ ബേബി, ശരണം വിളിയ്‌ക്കേണ്ടത് വേദിയിലല്ല ശബരിമലയില്‍ : ആ പ്രവര്‍ത്തി ശരിയല്ല

shortlink

Related Articles

Post Your Comments


Back to top button