KeralaLatest NewsNews

ഇടതു സഹോദരങ്ങളെ ഒരിക്കലും വെറുക്കാൻ കഴിയില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ തന്ത്രവുമായി രാഹുൽഗാന്ധി

വയനാട്: ആശയപരമായി വിയോജിപ്പുണ്ടെങ്കിലും ഇടതു സഹോദരങ്ങളെ വെറുക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി. മാനന്തവാടിയിൽ റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിപാർക്കിലെ വേദിയിൽ ഡിവൈഎഫ്‌ഐയുടെ പരിപാടി നടക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പുതിയ തന്ത്രമാണ് രാഹുൽഗാന്ധിയുടേതെന്നാണ് പരക്കെ ഉയരുന്ന വിമർശനം.

Read Also: ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു

ഇടതു പ്രവർത്തകരുമായി വാദപ്രതിവാദം, ചർച്ച എന്നിവയെല്ലാം നടത്തും. ആശയപരമായി വിയോജിപ്പും ഉണ്ടാകും. എന്നാൽ അവരെ ഒരിക്കലും വെറുക്കാൻ കഴിയില്ല. നാമെല്ലാം സഹോദരങ്ങളാണ്. ഏറ്റുമുട്ടിലിന്റെ പാത സ്വീകരിക്കരുത്. അവർക്ക് അവരുടെ കാര്യങ്ങളും നമുക്ക് നമ്മുടെ കാര്യങ്ങളും പറയാനുള്ള സാഹചര്യം ഉണ്ടായിരിക്കണം. ഏതാശയം സ്വീകരിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു.

Read Also: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക് പോസ്റ്റുകളില്‍ വ്യാജപ്രൊഫൈലുകളുടെ ലൈക്ക് പ്രളയം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട്ടിലെ അഞ്ച് മണ്ഡലങ്ങളിൽ രാഹുൽഗാന്ധി പ്രചാരണത്തിനെത്തി. ഇതിന് പുറമെ കോഴിക്കോട് കൂടരഞ്ഞിയിലും മലപ്പുറത്ത് അരീക്കോട്ടും അദ്ദേഹം തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button