CricketLatest NewsNewsSports

ഐപിഎൽ 2021; ഇവരാണ് കൂടുതൽ ഉദ്ഘാടന മത്സരം കളിച്ചിട്ടുള്ള ടീം

ഐപിഎൽ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരം ഏപ്രിൽ 9 ന് ആരംഭിക്കാനിരിക്കെ ആവേശത്തിലാണ് ആരാധകർ. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കലാശക്കൊട്ടിന് തിരിതെളിയുന്നത്. ടൂർണമെന്റിന്റെ 14 വർഷത്തെ ചരിത്രമെടുത്താൽ കൂടുതൽ ഉദ്ഘാടന മത്സരങ്ങളിൽ കളിച്ച ടീമിലൊന്നാണ് മുംബൈ ഇന്ത്യൻസ്.

ഇതുവരെ ഏഴു സീസണുകളിൽ മുംബൈ ആദ്യ മത്സരത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ബാംഗ്ലൂർ ആവട്ടെ വെറും മൂന്ന് തവണ മാത്രമെ ഉദ്ഘാടന മത്സരം കളിച്ചിട്ടൊള്ളു. അതേസമയം, ആറാമത്തെയും തുടർച്ചയായ മൂന്നാമത്തെയും കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇത്തവണ ഇറങ്ങുന്നത്. ഇത്തവണ ചാമ്പ്യന്മാരായാൽ ഹാട്രിക് കിരീടം നേടിയ ആദ്യ ടീമെന്ന റെക്കോർഡ് മുംബൈയുടെ പേരിലാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button