KeralaLatest NewsNews

അവസാനം പിണറായും മരുമകനും മാത്രമായി ചുരുങ്ങുമ്പോൾ അദ്ദേഹത്തിന് സ്ഥലകാല ബോധം വരും; കെ. സുധാകരന്‍

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സ്വന്തംപാര്‍ട്ടിക്കാരില്‍ നിന്ന് അനുദിനം അകന്നുപോകുകയാണ് പിണറായി. ഇന്നലെവരെ അദ്ദേഹത്തിനൊപ്പം താങ്ങുംതണലുമായി നിന്നവര്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പലനേതാക്കളും പ്രസ്താവനകളില്‍ പരിഹാസവാക്കുകള്‍ ഉപയോഗിക്കുന്നു. കോടിയേരിയും പി. ജയരാജനും ഇ പി ജയരാജനും സുധാകരനുമെല്ലാം ഇന്നെവിടെയാണ്. മുഖം നന്നാവാത്തതിന് മറ്റുള്ളവരുടെ കണ്ണാടി പൊളിക്കേണ്ടതില്ല. അവസാനം ഞാനും എന്റെ മരുമകനും മാത്രമായി ചുരുങ്ങുമ്പോഴാണ് പിണറായി സ്ഥലകാല ബോധം വരികയെന്നും സുധാകരന്‍ പറഞ്ഞു.

Read Aslo  :  ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി കടന്നു

എം.ബി. രാജേഷിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് പി. ജയരാജന്റെ കാര്യത്തിൽ പിണറായിക്ക് ഇല്ല. കണ്ണൂരില്‍ രണ്ട് ദിവസം മുമ്പ് ഒരു ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് വന്നു. അദാനിയാണ് വന്നതെന്നാണ് റിപ്പോര്‍ട്ട്. ആരെയാണ് അദ്ദേഹം കണ്ടതെന്ന് അന്വേഷണം വേണം. ഗൗരവമുള്ള വിഷയമാണെന്നും സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button