KeralaLatest NewsNews

പ്രധാനമന്ത്രിക്ക് മറുപടി പറയാൻ മാത്രം ഞാൻ വളർന്നിട്ടില്ല, ലോകത്തോട് തന്നെക്കുറിച്ച് പറഞ്ഞതിൽ സന്തോഷം; കടകംപളളി

തിരുവനന്തപുരം : ശബരിമലയിൽ ഒരു വിശ്വാസിയെ പോലും പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്രമികൾ ആരായിരുന്നുവെന്ന് എല്ലാവർക്കുമറിയാമെന്നും വിശ്വാസികളോ ഭക്തരോ അക്രമം നടത്തിയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. ഇന്നലെ കഴക്കൂട്ടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്കെതിരെ നടത്തിയ പരാമർശത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ലോകത്തോട് തന്നെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതിൽ സന്തോഷം മാത്രമേയുളളുവെന്നും പ്രധാനമന്ത്രിക്ക് മറുപടി പറയാൻ മാത്രം താൻ വളർന്നിട്ടില്ലെന്നും കടകംപളളി പറഞ്ഞു. എന്നാൽ അധികാരത്തിലെത്തിയാൽ നടത്തുമെന്ന് പ്രഖ്യാപിച്ച ശബരിമലയിലെ നിയമനിർമ്മാണത്തെക്കുറിച്ച് അദ്ദേഹം മിണ്ടാതിരുന്നത് എന്തു കൊണ്ടാണെന്നും’ കടകംപളളി ചോദിച്ചു.

Read Also :  അംബാനി കേസ്: വാസെയുടെ കൂട്ടാളിയായ സ്ത്രീ വിമാനത്താവളത്തിൽ പിടിയിൽ

ശബരിമല കേസുകൾ സർക്കാർ പിൻവലിച്ചിട്ടുണ്ട്, ആരാധാനാലയങ്ങളുടെ സൗകര്യം വർധിപ്പിക്കാൻ ഏറ്റവും കൂടുതൽ പണം അനുവദിച്ചത് പിണറായി സർക്കാരാണ്. കഴക്കൂട്ടത്ത് മാത്രം 60 കോടിയിലധികം രൂപ ചെലവഴിച്ചുവെന്നും കടകംപളളി പറഞ്ഞു. ശബരിമല ശാന്തമാണെന്ന് അവകാശപ്പെട്ട കടകംപള്ളി 2019 എറ്റവും കൂടുതൽ നടവരുമാനമുണ്ടായ വർഷമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. എല്ലാ മാസ പൂജകളും ഭംഗിയായി നടക്കുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button