NattuvarthaLatest NewsNews

വയനാട് ജില്ലയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 77 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിക്കുകയുണ്ടായി. 34 പേര്‍ കൊറോണ വൈറസ് രോഗമുക്തി നേടി. 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28707 ആയി ഉയർന്നു. 27751 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 760 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 682 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Related Articles

Post Your Comments


Back to top button