Latest NewsKeralaNattuvarthaNews

ഇലക്ഷന് മുന്നേ എൽ.ഡി.എഫിൽ തമ്മിലടി, ‘ഈ പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണ്; പി ജയരാജന്‍

സി​.പി​.എ​മ്മി​ലെ വ്യ​ക്തി​പൂ​ജ​യ്ക്കെ​തി​രേ തു​റ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി നേതാവ് പി. ​ജ​യ​രാ​ജ​ന്‍ രം​ഗ​ത്ത്. പാ​ര്‍​ട്ടി​യാ​ണ് യ​ഥാ​ര്‍​ഥ ക്യാ​പ്റ്റ​നെ​ന്നും ഇ​വി​ടെ എ​ല്ലാ​വ​രും സ​ഖാ​ക്ക​ളാ​ണെ​ന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ ആവർത്തിച്ച് പി. ജ​യ​രാ​ജ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഉ​ന്നം​വ​ച്ച്‌ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

പി​ണ​റാ​യി​ക്ക് ‘ക്യാ​പ്റ്റ​ന്‍ വി​ശേ​ഷ​ണം’ ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജ​യ​രാ​ജ​ന്‍റെ വി​മ​ര്‍​ശ​നം. ജ​ന​ങ്ങ​ള്‍ പ​ല​ത​ര​ത്തി​ലും സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കും. എ​ന്നാ​ല്‍ ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ വ്യ​ക്തി​പൂ​ജ​യി​ല്‍ അ​ഭി​ര​മി​ക്കു​ന്ന​വ​ര​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നേ​ര​ത്തേ, വ്യ​ക്തി​പൂ​ജ വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് ന​ട​പ​ടി നേ​രി​ട്ട നേ​താ​വാ​ണ് പി. ​ജ​യ​രാ​ജ​ന്‍. കണ്ണൂരിലെ സജീവ രാഷ്ട്രീയത്തിൽ നിന്നും പി. ജയരാജൻ ഉൾവലിയാൻ കാരണം പിണറായിയുടെ തന്ത്രങ്ങളാണെന്നും പരക്കെ ആക്ഷേപമുണ്ട്.

‘രണ്ടാം പിണറായി സർക്കാർ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത് ഇടത് ആശയങ്ങൾക്ക് യോജിച്ചതല്ലെന്നും നേതാക്കൾ പാർട്ടിക്ക് വിധേയരാണെന്നും മുതിർന്ന നേതാക്കൾ തന്നെ പറയുന്നു.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്.
ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ ‘എല്ലാവരും സഖാക്ക’ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button