KeralaLatest NewsNews

പാർട്ടി പ്രവർത്തകന് ദേഹാസ്വാസ്ഥ്യം; പ്രസംഗം പാതിയിൽ നിർത്തി സഹായം എത്തിയ്ക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ഗുവാഹത്തി : അസമിലെ തിരഞ്ഞെടുപ്പ് പരിപാടിയ്ക്കിടെ കുഴഞ്ഞുവീണ പാർട്ടി പ്രവർത്തകനെ സഹായിക്കാൻ മൈക്കിൽക്കൂടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. തമുൽപറിൽ നടന്ന പ്രചാരണ റാലിക്കിടെയാണ് മോദി പ്രസംഗം നിർത്തി അവശ്യസഹായം നൽകാൻ പ്രധാനമന്ത്രി നിർദേശിച്ചത്.

പിഎംഒയുടെ മെഡിക്കൽ സംഘത്തോടായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം. നിർജലീകരണം മൂലമാണ് ബുദ്ധിമുട്ട് ഉണ്ടായതെന്ന് തോന്നുന്നു. വേഗത്തിൽ സഹായമെത്തിക്കണം- എന്നായിരുന്നു മോദിയുടെ വാക്കുകൾ.

 

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നാല് പേരടങ്ങുന്ന വിദഗ്ധ സംഘമാണ് പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യുക. വ്യക്തിഗത വൈദ്യൻ, പാരാമെഡിക്, സർജൻ, ഗുരുതരമായ പരിചരണ വിദഗ്ദ്ധൻ എന്നിവർ സംഘത്തിൽ ഉൾപ്പെടുന്നു. മെഡിക്കൽ എമർജൻസി കിറ്റുകളും ഇവരുടെ കൈവശം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button