Latest NewsNewsOmanGulf

ഒമാനിൽ കെട്ടിടത്തിന് തീപിടിത്തം; ആളപായമില്ല

മസ്​കത്ത്​: തലസ്​ഥാന ഗവർണറേറ്റിലെ മവേല മേഖലയിൽ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. അപ്പാർട്ട്​മെൻറുകൾ അടങ്ങിയ കെട്ടിടത്തിനാണ്​ ശനിയാഴ്​ച അർധരാത്രിയോടെ തീപിടിച്ചിരിക്കുന്നത്​. സിവിൽ ഡിഫൻസ്​ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ച്​ തീയണക്കുകയുണ്ടായി. ഹൈഡ്രോളിക്ക്​ ക്രെയിൻ ഉപയോഗിച്ചാണ്​ രക്ഷാപ്രവർത്തനം നടത്തിയിരിക്കുന്നത്​. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ്​ അറിയിക്കുകയുണ്ടായി. തെക്കൻ മബേല മേഖലയിലെ അപ്പാർട്ട്​മെൻറിൽ മാർച്ച്​ 29നുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button