Latest NewsIndiaNews

രാം ഗമൻ പാത്; ശ്രീരാമന്റെ വനയാത്ര പാത പുനർനിർമ്മിക്കാനൊരുങ്ങി മോദി സർക്കാർ

ലക്നൗ : ശ്രീരാമദേവന്റെ വനയാത്രാ പാത പുനർനിർമ്മിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സീതയ്ക്കും ലക്ഷ്മണനുമൊപ്പം വനവാസത്തിനായി ശ്രീരാമൻ തിരിച്ച പാതയാണ് മോദി സർക്കാർ പുനർനിർമ്മിക്കാൻ ഒരുങ്ങുന്നത്. രാം വൻ ഗമൻ പാത് എന്ന പേരിലാണ് ഈ പാത അറിയപ്പെടുന്നത്.

Read Also: മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു കടന്നുകളയാൻ ശ്രമിച്ചു; പ്രതിയെ വിടാതെ പിന്തുടർന്ന് പിടികൂടി വളർത്തുനായ

അയോദ്ധ്യയിലെ ചിത്രകൂടത്തെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് പാത നിർമ്മിക്കുക. 210 കിലോമീറ്ററാണ് പാതയുടെ നീളം. സുൽത്താൻപൂർ, പ്രതാപ്ഗഡ്, ജെത്വാര, ശ്രിംഗ്‌വർപൂർ, മഞ്‌ജൻപൂർ, ഉത്തർപ്രദേശിലെ രാജാപൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത് .

എൻ‌എച്ച് -28, എൻ‌എച്ച് -96, എൻ‌എച്ച് -731, ശ്രീൻ‌വർ‌പൂർ ഗംഗാ നദിയിലെ പാലം എന്നിവയിൽ കൂടിയും പാത കടന്നു പോകും. ഉത്തർപ്രദേശിലെ ചിത്രകൂട്ട് ജില്ലയിലൂടെയാണ് രാം വൻ ഗമൻ പാതിന്റെ ഏറിയ പങ്കും കടന്നു പോകുന്നത്.

Read Also: കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍, നൈറ്റ് കര്‍ഫ്യൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button