Latest NewsKeralaNewsIndia

കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കനയ്യകുമാർ

ഹരിപ്പാട് : വര്‍ഗീയ ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുന്ന കേരളാ മോഡല്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കനയ്യകുമാര്‍ പറഞ്ഞു.

Read Also : ഇന്ത്യയിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ അമേരിക്ക മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി 

എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി ആര്‍. സജിലാലിന്റെ തി​രഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹരിപ്പാട് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് മോഡലിനെ പരാജയപ്പെടുത്താന്‍ കേരള മോഡലിന് മാത്രമേ സാധിക്കുകയുള്ളു . 1957ല്‍ കേരളം ജനാധിപത്യത്തിലൂടെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ തിരഞ്ഞെടുത്തു. വളരെക്കാലത്തിനുശേഷം കേരളത്തിന് മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം കേരളാ മാതൃകയുണ്ടായിട്ടുണ്ട്. കൊറോണ കാലത്തും ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ അടക്കം കേരളം നടപ്പാക്കിയ നേട്ടങ്ങള്‍ ലോകത്ത് തന്നെ ചര്‍ച്ചയായി . അതുകൊണ്ട് തന്നെ കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .

രാജ്യത്തെ പ്രധാന പൊതു മേഖല വ്യവസായ സ്ഥാപനങ്ങളായ റെയില്‍വേ, ബാങ്കുകള്‍, എല്‍ ഐ സി തുടങ്ങിയ പ്രധാന പൊതു മേഖല സ്ഥാപനങ്ങളെയും കച്ചവടം ചെയ്യുന്നു, കനയ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button