KeralaLatest NewsNews

എന്റെ വീട്ടില്‍ നിന്നും ഒരുകോടി എടുത്ത് ചെയ്യും; സുരേഷ് ഗോപിയുടെ വാക്ക് വെറും വാക്കല്ല, പാലിക്കപ്പെട്ട വാഗ്ദാനമിതൊക്കെ

സഹായമഭ്യർത്ഥിച്ച് തനിക്ക് മുന്നിലെത്തുന്നവരെ അവഗണിക്കാത്ത നേതാവ് തന്നെയാണ് സുരേഷ് ഗോപി

സഹായമഭ്യർത്ഥിച്ച് തനിക്ക് മുന്നിലെത്തുന്നവരെയും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെയും സഹായിക്കാൻ ഒരു മടിയുമില്ലാതെ എന്നും രംഗത്തെത്താറുള്ള ആളാണ് തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. ശക്തന്‍ മാര്‍‌ക്കറ്റിലെ അവസ്ഥ വിവരിച്ച്‌ അദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെ എതിരാളികൾ പടയൊരുക്കം തുടങ്ങി കഴിഞ്ഞു. സുരേഷ് ഗോപി വെറുതേ പ്രസംഗിക്കുകയാണെന്നാണ് സൈബർ സഖാക്കൾ വാദിക്കുന്നത്.

Also Read:വയോധികനെ ചവിട്ടിക്കൊന്ന സംഭവം; ചെറുമകൻ അറസ്റ്റിൽ

എന്നാൽ, സുരേഷ് ഗോപി വെറും വാക്ക് പറയാറില്ലെന്ന് ഇക്കൂട്ടർക്ക് അറിയില്ല. ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കുമെന്ന് ഉറപ്പുള്ള ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് സുരേഷ് ഗോപിയെന്നാണ് ഇപ്പോഴുള്ള ജനവികാരം. 2018ൽ നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് സുരേഷ് ഗോപി എംപി 3 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു. ഇതുകൂടാതെ, അദ്ദേഹം നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ട്.

പുല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരൻ അനീഷിന് ബാധ്യതയായ ഒന്നരലക്ഷം രൂപ അടച്ച് തീർത്തത് സുരേഷ് ഗോപി ആണ്. കൊവിഡിൻ്റെ തുടക്കത്തിൽ ഏറ്റവും അധികം കേസുകളുണ്ടായിരുന്നത് കാസർഗോഡ് ജില്ലയിൽ ആയിരുന്നു. ഇവിടേക്ക് വെൻ്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ ചെയ്ത് നൽകാനും സുരേഷ് ഗോപി തയ്യാറായി. ഇതിനായി ചിലവാക്കിയത് 29 ലക്ഷം രൂപയാണ്.

Also Read:‘നേമത്തുകാർക്ക് പ്രതിപക്ഷ എം.എല്‍.എയെ ആണോ ഭരണപക്ഷ മന്ത്രിയെ ആണോ വേണ്ടത്’; ശിവൻകുട്ടിക്ക് വോട്ടഭ്യർഥിച്ച്​ നടൻ ബൈജു

കഴിഞ്ഞ വർഷം, കൊവിഡ് മഹാമാരിക്കിടെ അമേരിക്കയിൽ കുടുങ്ങിയ മലയാളി കുടുംബത്തെ നാട്ടിലെത്തിക്കുന്നതിനായി സുരേഷ് ഗോപി കേന്ദ്രമന്ത്രി അമിത് ഷായുമായി ചർച്ച ചെയ്‌ത് പുറത്തിറക്കിയത് സ്പെഷ്യൽ ഓർഡിനൻസ് ആണ്. ഇടുക്കി വട്ടവടയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായത് സുരേഷ് ഗോപിയുടെ ഇടപെടലാണ്. കാലവർഷത്തിലും കടുത്ത ജലക്ഷാമം അനുഭവിക്കുന്ന നാടിന് സുരേഷ് ഗോപി അനുവദിച്ച 74 ലക്ഷം രൂപയുടെ സഹായം ജലവിതരണ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമായി. രണ്ടു കോടി 5 ലക്ഷം രൂപയാണ് ആകെ പദ്ധതി ചെലവ്.

‘എന്നെ ജയിപ്പിച്ച്‌ എം എല്‍ എ ആക്കിയാല്‍ ആ ഫണ്ടില്‍ നിന്നും ഒരുകോടി എടുത്ത് ഞാന്‍ മാര്‍ക്കറ്റ് നവീകരിച്ച്‌ കാണിച്ചുതരാം. നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ‍ഞാന്‍ എം പിയാണ്. കൊവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍ നിന്നും ഒരുകോടി എടുത്ത് ‍ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ ‍ഞാന്‍ എന്റെ വീട്ടില്‍ നിന്നും ഒരുകോടി എടുത്ത് ചെയ്യും.’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button