Latest NewsIndiaNewsCrime

കോൺഗ്രസ്​ എം.എൽ.എയുടെ മകൻ പീഡിപ്പിച്ചതായി പരാതിയുമായി യുവതി

ഇൻഡോർ: മധ്യപ്രദേശ്​ കോൺ​ഗ്രസ്​ എം.എൽ.എയുടെ മകനെതിരെ വിവാഹവാഗ്​ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന് ​ യുവ വനിത നേതാവിന്‍റെ പരാതി ലഭിച്ചിരിക്കുന്നു. യുവതിയുടെ പരാതിയിൽ എം.എൽ.എ മുരളി മൊർവാളിന്‍റെ മകൻ കരൺ മൊർവാളിനെതിരെ പൊലീസ്​ കേസെടുത്തിരിക്കുന്നു. ഉജ്ജയിനിലെ ബദ്​നാഗർ എം.എൽ.എയാണ്​ മുരളി മൊർവാൾ. കരൺ ഉജ്ജയിനിലെ കോൺഗ്രസ്​ യുവ നേതാവും. കോൺഗ്രസ്​ യുവ നേതാവാണ്​ പരാതിക്കാരിയായ യുവതിയും.

ശനിയാഴ്ച വൈകിട്ട്​ യുവതി പരാതിയുമായി ആദ്യം ഡി.​െഎ.ജിയുടെ അടുത്തേയ്ക്ക് എത്തുകയുണ്ടായി. തുടർന്ന്​ വനിത പൊലീസ്​ സ്​റ്റേഷനിൽ കേസ്​ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

കോൺഗ്രസിന്‍റെ യുവജനതോക്കളായ യുവതിയും കരണും കഴിഞ്ഞവർഷം ഡിസംബറിലാണ്​ പരിചയപ്പെടുന്നത്​. പിന്നീട്​ കരൺ യുവത​ിയെ വിവാഹം കഴിക്കാമെന്ന്​ വാഗ്​ദാനം നൽകുകയായിരുന്നു ഉണ്ടായത്. തുടർന്ന്​ നിരവധി തവണ ഹോട്ടലുകളിൽവെച്ച്​ കരൺ യുവതിയെ പീഡിപ്പിച്ചതായി ​പരാതിയിൽ പറയുന്നതായി പൊലീസുകാരി ജ്യോതി ശർമ പറഞ്ഞു.

പൊലീസിൽ പരാതി നൽകരുതെന്ന്​ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button