CinemaLatest NewsNewsIndiaEntertainment

ഇന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം 75 കോടി ; രാജമൗലി ഒന്നാമത്

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലംദക്ഷിണേന്ത്യന്‍ സംവിധായകര്‍ക്ക്‌ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സംവിധായകര്‍ രണ്ടും ദക്ഷിണേന്ത്യക്കാര്‍. ബാഹുബലി സീരീസിലൂടെ ആഗോള തലത്തില്‍ ആരാധകരെ നേടിയ രാജമൗലിയാണ് പ്രതിഫലക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. 75 കോടിയാണ് രാജമൗലിക്ക് ഒരു സിനിമ സംവിധാനം ചെയ്യുമ്ബോള്‍ ലഭിക്കുന്ന പ്രതിഫലം. ലോകവ്യാപകമായി ആയിരത്തി എണ്ണൂറ് കോടി കളക്റ്റ് ചെയ്ത ബാഹുബലി സീരീസില്‍ നിന്ന് രാജമൗലിക്ക് ലാഭവിഹിതമായി ലഭിച്ചത് 100 കോടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി. ആറും അജയ് ദേവ്ഗണും ആലിയ ഭട്ടും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ആര്‍.ആര്‍.ആര്‍ ആണ് രാജമൗലിയുടെ പുതിയ ചിത്രം.

Also Read:സൗണ്ട് എന്താണ് ആണിനെ പോലെ എന്ന പരിഹാസത്തേയും ഇപ്പോൾ മറികടന്നുവെന്ന് ട്രാൻസ്‌ജെൻഡർ സീമ വിനീത്.

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറാണ് പ്രതിഫലക്കാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്നത്. നാല്പത് കോടി രൂപയാണ് ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഷങ്കര്‍ വാങ്ങുന്നത്.കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 സംവിധാനം ചെയ്യാന്‍ ഷങ്കര്‍ വാങ്ങിയ പ്രതിഫലം 40 കോടി രൂപയാണ്. രാംചരണ്‍ തേജ നായകനാകുന്ന തെലുങ്ക് ചിത്രമൊരുക്കാന്‍ ഷങ്കര്‍ വാങ്ങുന്ന പ്രതിഫലം നാല്പത് കോടി തന്നെയാണ്. ദില്‍രാജുവാണ് തെലുങ്ക് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ നാല്പത് കോടി പ്രതിഫലം വാങ്ങിയശേഷം ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കാതെ ഷങ്കര്‍ രാംചരണിന്റെ തെലുങ്ക് ചിത്രം ചെയ്യുന്നതിനെതിരെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഏപ്രില്‍ 15ന് കോടതി ഈ കേസില്‍ വാദം കേള്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button