Latest NewsNewsIndia

കോവിഡ് വാക്‌സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിലാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജരിവാൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിനേഷൻ യജ്ഞം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: മുൻ ഗുജറാത്ത് ഡിജിപി ഷാബിൽ ഹുസൈൻ ഷെഖദാം ഖണ്ഡ്വാവാലയെ അഴിമതി വിരുദ്ധ തലവനായി നിയമിച്ച് ബിസിസിഐ

പ്രതിരോധ കുത്തിവെപ്പ് യജ്ഞം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. പുതിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്നും പ്രായപരിധിയിൽ മാറ്റം വരുത്തണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെടുന്നു.

വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള പ്രായപരിധിയിൽ ഇളവ് വരുത്തുകയും വിതരണത്തിനുള്ള മാനദണ്ഡങ്ങൾ ലഘുകരിക്കുകയും ചെയ്താൽ മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ നൽകാൻ കഴിയും. രണ്ടാം കോവിഡ് വ്യാപനം സർക്കാരുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനാൽ പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനം കൂടുതൽ വേഗത്തിലാക്കണമെന്ന് കത്തിൽ വ്യക്തമാക്കുന്നു. കോവിഡിന് എതിരായ പോരാട്ടത്തിൽ ഡൽഹിക്ക് കേന്ദ്ര സർക്കാർ നൽകുന്ന പിന്തുണ തുടരണമെന്നും കെജരിവാൾ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

Read Also: ആറ് ദശലക്ഷം ഇന്ത്യക്കാരുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നു, വിശദാംശങ്ങള്‍ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button