KeralaLatest NewsNews

പ​ണ​ക്കൊ​ഴുപ്പിന്റെ ഹു​ങ്കി​ല്‍ അ​ക്ര​മ​രാ​ഷ്​​ട്രീ​യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ഇ​ട​തു​ശ്ര​മം; ടി. സി​ദ്ദീ​ഖ്

ക​ല്‍പ​റ്റ : പ​ണാ​ധി​പ​ത്യ​ത്തി​ലൂ​ടെ ജ​ന​ഹി​ത​ത്തെ അ​ട്ടി​മ​റി​ക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നതെന്ന് യുഡിഎ​ഫ് സ്ഥാ​നാ​ര്‍ഥി ടി. ​സി​ദ്ദീ​ഖ്. ഇ​ട​തു​മു​ന്ന​ണി ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ​ത് റോ​ഡ് ഷോ​യ​ല്ല, കറന്‍സി ഷോ​യാ​ണെ​ന്നും അദ്ദേഹം വിമർശിച്ചു. പ​ണ​ക്കൊ​ഴു​പ്പിെൻറ ഹു​ങ്കി​ല്‍ അ​ക്ര​മ​രാ​ഷ്​​ട്രീ​യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ഇ​ട​തു​ശ്ര​മമെന്നും അദ്ദേഹം പറഞ്ഞു. ക​ല്‍പ​റ്റ​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

റോ​ഡ്‌ ഷോ​ക്കി​ടെ യു​നൈ​റ്റ​ഡ് ജ​ന​താ​ദ​ള്‍ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് ല​ത്തീ​ഫ് മാ​ടാ​യി​യെ മ​ര്‍ദി​ച്ച​തി​ന് പി​ന്നി​ല്‍ ഇ​ട​തു​സ്ഥാ​നാ​ര്‍ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന തി​ര​ക്ക​ഥ​യാണെന്നും സി​ദ്ദീ​ഖ് പറഞ്ഞു. തോ​ല്‍വി ഉ​റ​പ്പി​ച്ച​തോ​ടെ എ​ല്‍ഡിഎ​ഫ് വ്യ​ക്തി​ഹ​ത്യ​യും അ​ക്ര​മ​രാ​ഷ്​​ട്രീ​യ​വും ന​ട​ത്തി ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ക​യാ​ണ്.

Read Also  :  ന്യൂട്രലായ 10 പേരെ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറയണം; പ്രവർത്തകർക്ക് പുത്തൻ തന്ത്രം ഉപദേശിച്ച് ശശി തരൂർ

ക​ര്‍ണാ​ട​ക ഉ​ള്‍പ്പെ​ടെ​യു​ള്ള അ​യ​ല്‍സം​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​വ​ര്‍ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ ദു​രി​ത​മു​ണ്ടാ​വി​ല്ലെ​ന്ന് ഭ​ര​ണ​കൂ​ട​ത്തെ ക​ണ്ട് ഉ​റ​പ്പു​വ​രു​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button