Latest NewsKeralaNews

ഭരണം പോയാൽ അന്ന് മുതൽ സിപിഎം കേരളത്തിന്റെ തെരുവിൽ പതിവുപോലെ സമരം എന്ന പേരിൽ കലാപം അഴിച്ചുവിടും; ജിതിൻ ജേക്കബ് എഴുതുന്നു

NRI അന്തങ്ങൾ എന്ന കുറെ ഊളകൾ വിദേശ രാജ്യങ്ങളിൽ ഇരുന്നു കമ്മ്യൂണിസം തള്ളി മറിക്കുന്നു എന്നത് വേറൊരു കോമഡി.

തിരുവനന്തപുരം : വിധി എഴുതാൻ മണിക്കൂറുകൾ മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി എഴുതാൻ നാളെ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക്. ഇടത് വലത് രാഷ്ട്രീയ ചേരികൾ മാത്രം കളം ആടിയ കേരളം രാഷ്ട്രീയ രംഗത്തേയ്ക്ക് ശക്തമായ സാന്നിധ്യമായി ബിജെപി ഉയർന്നുവന്നുകഴിഞ്ഞു. കേരള രാഷ്‌ട്രീയത്തിന്റെ പുതിയ മാറ്റങ്ങളെക്കുറിച്ചു ജിതിൻ ജേക്കബ് എഴുതുന്നു.

”കഴിഞ്ഞ ഒരു മാസമായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടത് – കോൺഗ്രസ് മുന്നണികൾ ഉയർത്തിയ ഒരേ ഒരു മുദ്രാവാക്യം ബിജെപിയെ തോൽപ്പിക്കാൻ ഞങ്ങൾക്കേ കഴിയൂ, അതുകൊണ്ട് ഞങ്ങൾക്ക് വോട്ട് തരിക എന്നതായിരുന്നു. കേരളത്തിലെ നിയമ സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ബിജെപി എന്ന ദേശീയ കക്ഷി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യ വിഷയമായി ഉയർന്നു വന്നത്.

read also:‘കിറ്റ് വീട്ടീന്ന് കൊണ്ടുവന്നതല്ലല്ലോ? എൻ്റെയും നിങ്ങളുടെയും ഒക്കെ നികുതിപ്പണം അല്ലേ?’; വൈറലായി വീഡിയോ

ഇടതുപക്ഷത്തിന്റെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറയുന്നത് പരമദരിദ്രരായ 45 ലക്ഷം കടുംബങ്ങൾക്ക് വികസന സഹായം നൽകും എന്നാണ്. അതായത് കേരള സംസ്ഥാനം രൂപീകരിച്ച് 64 വര്ഷം കഴിഞ്ഞിട്ടും ആകെയുള്ള മൂന്നര കോടി ജനങ്ങളിൽ പകുതിയും ഇപ്പോഴും പരമ ദരിദ്രർ ആണെന്ന് പറയുന്നത് കേരളം എല്ലാത്തിലും നമ്പർ വൺ എന്ന് തള്ളുന്ന ഇടതുപക്ഷം തന്നെയാണ്.

64 വർഷത്തിൽ പകുതിയിലേറെയും കേരളം ഭരിച്ചത് ഇടതുപക്ഷം ആണ്. എന്നിട്ടും ഇപ്പോഴും ജനസംഖ്യയുടെ പകുതിയും പരമ ദരിദ്രർ ആണെങ്കിൽ അത് ആരുടെ കുറ്റമാണ്? അമേരിക്കയുടെയോ? അതോ കുത്തക മുതലാളിമാരുടെയോ? ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പ്രവാസികൾ ഒരു വര്ഷം കേരളത്തിലേക്ക് അയക്കുന്നത് 1 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. എന്നിട്ടും ഏകദേശം 1.70 ലക്ഷം കോടി ജനം പരമ ദരിദ്രർ ആണെങ്കിൽ പിന്നെ എന്താണ് നിങ്ങൾ കഴിഞ്ഞ 64 വർഷം കൊണ്ട് ചെയ്തത്?

സ്വാതന്ത്യം കിട്ടിയ കാലത്ത് തന്നെ കേരളം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നിലായിരുന്നു എന്ന കാര്യം മനഃപൂർവം വിസ്മരിക്കുകയാണ് നമ്മൾ. മിഷനറിമാർക്കും, തിരുവിതാംകൂർ രാജവംശത്തിനും അതിന് നന്ദി. അതല്ലാതെ ഇടതുപക്ഷം ഭരിച്ചു നേടിയതല്ല ഇതൊന്നും. അങ്ങനെ ആയിരുന്നു എങ്കിൽ ഇടതുപക്ഷം തുടർച്ചയായി 35 ഉം 25 ഉം കൊല്ലം ഭരിച്ച ബംഗാളും ത്രിപുരയും ഇന്ന് സിംഗപ്പൂർ ആയി മാറിയെനെയല്ലോ. നമുക്കറിയാം ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാങ്ങളാണ് ഇന്നും ഇവ രണ്ടും .
വ്യവസായ രംഗത്തുണ്ടായ മേൽക്കോയ്മ അടക്കം നശിപ്പിച്ച് കേരളത്തെ ഉപഭോക്തൃ സംസ്ഥാനം ആക്കിയതിന്റെയും, വ്യവസായികളുടെ ശവപ്പറമ്പ് എന്ന കുപ്രസിദ്ധിയും ആണ് ഇടതുപക്ഷ ഭരണം കൊണ്ട് കേരളത്തിനുണ്ടായത്. 60 ലക്ഷം മലയാളികൾ ആണ് ജോലിക്കായി കേരളത്തിന് പുറത്തു പോയി ജീവിക്കുന്നത്. വയനാട്, കാസർഗോഡ്, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ജനങ്ങളൊക്കെ വിദ്യാഭ്യാസം, ജോലി, ആശുപത്രി സേവനത്തിന് വരെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചു നിൽക്കുന്നു.

കഴിഞ്ഞ 5 വർഷം കൊണ്ട് ഒരു 500 പേർക്ക് തൊഴിൽ കൊടുത്ത ഏതെങ്കിലും ഒരു പദ്ധതി കേരളത്തിൽ ചൂണ്ടിക്കാണിക്കാമോ? ഇടതു ഭരണം തുടങ്ങി പൂർത്തിയാക്കിയ ഏതെങ്കിലും ഒരു വൻകിട വികസന പദ്ധതിയുടെ പേര് പറയാമോ? ഇന്ത്യയിൽ ഒരു ദിവസം 37 കിലോമീറ്റർ ദേശീയ പാത വികസനം നടക്കുമ്പോൾ, 14 വരി എക്സ്പ്രസ്സ് വേ പാതകൾ വെറും 18 മാസം കൊണ്ട് പൂർത്തിയാകുമ്പോൾ 7 കിലോമിറ്റർ ബൈപാസ് പണി പൂർത്തിയാകാൻ 40 കൊല്ലം നമുക്ക് വേണ്ടി വരുന്നു. കേരളത്തിൽ ഇപ്പോഴും 35-40 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കാൻ പോലും കഴിയില്ല. അതാണ് നമ്മുടെ അടിസ്ഥാന സൗകര്യ വികസന നേട്ടം.

ഇതൊന്നും മനസിലാക്കാതെ ക്യാപിറ്റലിസത്തിന്റെ എല്ലാ ഗുണങ്ങളും അനുഭവിച്ച് NRI അന്തങ്ങൾ എന്ന കുറെ ഊളകൾ വിദേശ രാജ്യങ്ങളിൽ ഇരുന്നു കമ്മ്യൂണിസം തള്ളി മറിക്കുന്നു എന്നത് വേറൊരു കോമഡി.

പിന്നെ എന്ത് നേട്ടമാണ് നിങ്ങൾ കൊണ്ടുവന്നിട്ടുള്ളത്? കിറ്റ് കൊടുത്തതോ? ഇന്ത്യയിൽ കോവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ നൽകിയിട്ടുണ്ട്. കേരളത്തേക്കാൾ കൂടുതൽ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്ന സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. അത് കൃത്യമായി അര്ഹരായവരുടെ അക്കൗണ്ടുകളിൽ എത്തുന്നുമുണ്ട്.

സൗജന്യ കിറ്റ് അല്ലെങ്കിൽ റേഷൻ വിതരണം കൂടുന്നു എന്നത് ആ സമൂഹത്തിൽ ദാരിദ്ര്യം കൂടുന്നു എന്നതിന്റെ തെളിവാണ്. സ്വന്തം വരുമാനം ഉണ്ടെങ്കിൽ ഒരു ജനത സർക്കാരിന്റെ സൗജന്യത്തിനായി ക്യൂ നിൽക്കുമോ? ഇതിപ്പോൾ സർക്കാർ പറയുന്ന ഭക്ഷണം പോലും കഴിക്കേണ്ടി വരുന്ന അവസ്ഥയാണ്. അതിനെയാണ് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത്.

മനുഷ്യ നിര്മിതമായിരുന്നു കേരളത്തിലുണ്ടായ വെള്ളപ്പൊക്കം എന്ന് നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നു എങ്കിലും ഇപ്പോഴും അത് ചർച്ചയല്ല. ലക്ഷക്കണക്കിന് ആളുകളെ ബാധിച്ച വെള്ളപ്പൊക്കത്തിന്റെ പേരിൽ നടന്ന പിടിച്ചു പറിയും, പ്രളയ സഹായം സഖാക്കളുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയതും ഒന്നും ആരും മറന്നു കാണില്ല.

അഴിമതിയുടെ കൂത്തരങ്ങ് ആയിരുന്നു കഴിഞ്ഞ 5 വർഷവും. താൻ കൊടുക്കുന്ന ഏത് ഫയലിലും ‘ശൂ’ വരച്ച് തരുന്ന കഴിവുകെട്ട ഒരാളാണ് കേരളത്തിന്റെ ഭരണാധികാരി എന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത് നാം കണ്ടതാണ്. അമേരിക്കക്കെതിരെയും കോര്പറേറ്റുകൾക്കെതിരെയും കവലപ്രസംഗം നടത്തിയിട്ട് അവർക്കൊപ്പം ചേർന്ന് കേരളത്തിന്റെ പൊതുമുതൽ കൊള്ളയടിക്കുന്ന ഭരണമാണ് നമ്മൾ കണ്ടത്.
കുനിയാൻ പറഞ്ഞാൽ മുട്ടിലിഴയുന്ന പാർട്ടി അടിമകളായ കേരളത്തിലെ മാധ്യമപ്രവർത്തകർ ഉണ്ടായിട്ട് കൂടി അഴിമതിയുടെ തെളിവുകൾ ഓരോന്നോരോന്നായി പുറത്തു വന്നു. അഴിമതിയുടെ തെളിവുകൾ പുറത്ത് വരുമ്പോൾ ഇത് കേരളം ആണ്, വിരട്ടലും വിലപേശലും വേണ്ട, കേരളത്തെ അപമാനിക്കുന്നു എന്നീ ക്‌ളീഷേകൾ കൊണ്ട് അതിനെ മറികടക്കാൻ ആണ് നോക്കുന്നത്.

ഹിന്ദുക്കളും, ക്രിസ്ത്യാനികളും പാർട്ടി നോക്കി വോട്ട് ചെയ്യുന്നതും ചിലർ മതം നോക്കി വോട്ട് ചെയ്യുന്നതും ആണത്രെ മതേതരത്വം. മതതീവ്രവാദത്തെയും, നികുതിവെട്ടിപ്പിനെയും, രാജ്യദ്രോഹത്തെയും എതിർക്കുന്നവരെ തോൽപ്പിക്കാൻ സംഘടിതമായി ഇക്കൂട്ടർ ശ്രമിക്കുന്നു. മുസ്ലിം ലീഗൊക്കെ മതേതര പാർട്ടിയാണ് എന്ന് പറയുന്ന നിഷ്ക്കളങ്കരായ കോൺഗ്രെസ്സുകാർക്ക് നമോവാകം.

പാലക്കാട് ശ്രീധരൻ സാർ ഒക്കെ വിജയിക്കുക ആണെങ്കിൽ ആ മണ്ഡലത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റം എന്താണെന്ന് സാമാന്യ ബോധം ഉള്ളവർക്കറിയാം. പക്ഷെ വികസനവും, നാടിൻറെ നന്മയും അല്ല മറിച്ച് മതഭ്രാന്ത് ആണ് വലുത് എന്ന് ചിന്തിക്കുന്നവർ ഉള്ളപ്പോൾ ജനാധിപത്യം തോൽക്കുകയാണ് അവിടെ.

ഇനിയിപ്പോൾ കോൺഗ്രസ് വിജയിച്ചാലോ, മുസ്ലിം ലീഗ് പറയുന്നതിനപ്പുറം ഒരു തീരുമാനവും എടുക്കാൻ അവർക്കാകില്ല എന്ന് മാത്രമല്ല ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾക്കെതിരെ ആയിരിക്കും മിക്കവാറും ഇവിടെ ഭരണം നടക്കുക. മതതീവ്രവാദത്തെ അവർ കണ്ടില്ലെന്ന് നടിക്കും. രാജ്യദ്രോഹികളായ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നപ്പോഴും, മത തീവ്രവാദികളെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തപ്പോഴും കോൺഗ്രസ് എടുത്ത നിലപാട് നമുക്കറിയാം. കോൺഗ്രസിന്റെ അഴിമതിയെ കുറിച്ച് പറയാൻ പോയാൽ ഒരാഴ്ച വേണ്ടി വരും എന്നത് കൊണ്ട് അതിലേക്ക് കടക്കുന്നില്ല.

അത് തന്നെയുമല്ല ഭരണം പോയാൽ അന്ന് മുതൽ സിപിഎം കേരളത്തിന്റെ തെരുവിൽ പതിവുപോലെ സമരം എന്ന പേരിൽ കലാപം അഴിച്ചുവിടും. അതിനെ നേരിടാൻ കോൺഗ്രസിന് ഒരിക്കലും കഴിയാറുമില്ല.

കേന്ദ്രത്തിനെതിരെ പോസ്റ്റ് ഓഫീസിന് മുന്നിൽ സമരം ചെയ്യാൻ അല്ലാതെ ഇടതു പക്ഷത്തിനോ കോൺഗ്രെസ്സിനോ നാടിൻറെ വികസനത്തിന് ഒന്നും ചെയ്യാനാകില്ല.
ആകെ വരുമാനത്തിന്റെ 70% ഉം ശമ്പളവും, പെന്ഷനും കൊടുക്കാനും ബാക്കി കടം വാങ്ങിയതിന്റെ പലിശ കൊടുക്കാനും മാത്രം പറ്റുന്ന ഒരു ഭരണകൂടത്തിന് എന്ത് വികസനമാണ് നാട്ടിൽ കൊണ്ടുവരാൻ കഴിയുക? കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉള്ളകാലത്തോളം കേരളത്തിൽ വ്യവസായം വളരില്ല. അപ്പോൾ പിന്നെ വരുമാനം കള്ളിൽ നിന്നും, ലോട്ടറിയിൽ നിന്നും മാത്രം.

തമിഴ്‍നാട്ടിലേക്കൊക്കെ ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ആണ് ഓരോ വർഷവും വരുന്നത്. അതുവഴി പതിനായിരക്കണക്കിന് ചെറുപ്പക്കാർക്ക് ജോലി ലഭിക്കുന്നു. വാളയാർ കടന്നാൽ മുഴുവൻ വൻകിട കമ്പനികളാണ്. അവിടെ ജോലിക്കായി ക്യൂ നിൽക്കുന്നതോ മലയാളികളും!. നമ്മുടെ യുവജനത ജോലിതരൂ കേന്ദ്ര സർക്കാർ എന്ന് പറഞ്ഞു പോസ്റ്റ് ഓഫീസിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുന്നു. സർക്കാർ ജോലികളാകട്ടെ പാർട്ടി നേതാക്കൾക്കും കുടുംബത്തിനും മാത്രമായി മാറ്റിയും വെച്ചിരിക്കുന്നു.

3 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ പൊതുകടം. കഴിഞ്ഞ 5 വർഷം കൊണ്ട് കടം വർധിച്ചത് 70% ആണ്. ഇന്ത്യയിലെ ബാങ്കുകളിൽ 8% പലിശക്ക് വായ്‌പ കിട്ടും എന്നിരിക്കെ വിദേശ രാജ്യങ്ങളിൽ പോയി 9.72% കൊള്ളപ്പലിശക്ക് വായ്പയെടുത്ത് അത് ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിൽ 7% ത്തിന് നിക്ഷേപിച്ചിരിക്കുന്ന ഭൂലോക കൊള്ളയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. അത് ചൂണ്ടിക്കാണിച്ച ഭരണഘടനാ സ്ഥാപനത്തെ സംഘി എന്ന് വിളിച്ചാൽ തട്ടിപ്പ് മറച്ചുവെക്കാമല്ലോ.

ബിജെപിക്ക് വോട്ട് ചെയ്താൽ മലമറിക്കും എന്നൊന്നും പറയുന്നില്ല. പക്ഷെ മാറ്റം ഉണ്ടാകും, അതുറപ്പാണ്. ഇ ശ്രീധരനും, ജേക്കബ് തോമസിനും, കുമ്മനത്തിനും ഒക്കെ വീട്ടിലേക്ക് ഒന്നും കൊണ്ടുപോകേണ്ട. അതല്ല മതഭ്രാന്തും, രാഷ്ട്രീയ അടിമത്വവും ആണ് നിങ്ങളെ നയിക്കുന്നത് എങ്കിൽ ഒരു ചുക്കും ഇല്ല, ബിജെപി കേരളത്തിൽ വീണ്ടും വളരും, അത്രതന്നെ. എത്രത്തോളം ബിജെപിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുവോ അതിന്റെ വളർച്ച അതിലും വേഗത്തിലും ആയിരിക്കും.

ക്രിസ്ത്യൻസ് ഭൂരിപക്ഷം ഉള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും, ക്രിസ്ത്യൻസിന് അത്യാവശ്യം സ്വാധീനം ഉള്ള ഗോവയിലും ബിജെപി ഭരണം ആണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തങ്ങളെ കുറിച്ച് അവിടെ സേവനം അനുഷ്ഠിക്കുന്ന മലയാളികളായ ക്രിസ്തീയ പുരോഹിതന്മാരും, സന്യസ്തരും വിവരിക്കുന്നത് കേൾക്കണം.

ബംഗാൾ ജനത പ്രബുദ്ധരാണ്, സിപിഎം ഉള്ളിടത് ബിജെപി വളരില്ല, ത്രിപുരയിൽ ബിജെപിക്ക് കെട്ടിവെച്ച കാശ് കിട്ടില്ല, കേരളത്തിൽ ഒരു വാർഡിലെങ്കിലും വിജയിച്ചു കാണിക്കൂ, ഒരു പഞ്ചായത്ത് ഭരണം എങ്കിലും കിട്ടിയിട്ട് പോരെ, ഒരു മുൻസിപ്പാലിറ്റി എങ്കിലും ജയിച്ചിരുന്നെകിൽ, ഒരു MLA പോലും ഇല്ലല്ലോ..ഈ ഡയലോഗുകൾക്ക് അധികം പഴക്കം ഒന്നുമില്ല. ഇന്നത് 10 സീറ്റിലെങ്കിലും വിജയിച്ചു കാണിക്കൂ എന്നായി പരിഷ്‌ക്കരിച്ചിട്ടുണ്ട് എന്ന് മാത്രം..
ബംഗാൾ ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും എന്ന് പറയാറുണ്ട്. ബംഗാൾ ചിന്തിക്കുക മാത്രമല്ല അടിവേരോടെ പിഴുതുകളയുകയും ചെയ്ത ഒരു പ്രാകൃത പ്രത്യയശാസ്ത്രം നമ്മൾ ഇനിയും ചുമക്കേണ്ടതുണ്ടോ? നമുക്ക് വേണ്ടത് നാടിൻറെ വികസനം ആണ്. കേന്ദ്രം നൽകുന്ന അരിയും, ധാന്യങ്ങളും 7 രൂപയ്ക്ക് മാർക്കറ്റിൽ കിട്ടുന്ന സഞ്ചി 14 രൂപയ്ക്ക് വാങ്ങി അതിലിട്ട് കൊടുക്കുന്നതല്ല വികസനം. നേതാക്കളും കുടുംബവും അല്ല വികസിക്കേണ്ടത്, നാടാണ്.

സൗജന്യ റേഷന് വേണ്ടി ക്യൂ നിൽക്കേണ്ട അവസ്ഥക്ക് മാറ്റം വരണം. സ്വന്തം നാട്ടിൽ അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കാൻ കഴിയണം. ദീർഘവീക്ഷണം ഉള്ള ഭരണാധികാരികൾ ഉണ്ടെങ്കിലേ 50 വർഷം മുൻകൂട്ടി കണ്ടുള്ള വികസനം സാധ്യമാകൂ. പഞ്ചവടിപ്പാലങ്ങൾ നിർമിച്ചു മുടിക്കെണ്ടതല്ല നമ്മുടെ നികുതിപ്പണം.
മതമാണോ, രാഷ്ട്രീയ അടിമത്ത്വം ആണോ അതോ നാടിൻറെ വികസനമാണോ വേണ്ടത് എന്ന് ചിന്തിച്ചു വോട്ട് ചെയ്താൽ മാറ്റം സംഭവിക്കുക തന്നെ ചെയ്യും.

https://www.facebook.com/jithinjacob.jacob/posts/3765761003493677

shortlink

Related Articles

Post Your Comments

Related Articles


Back to top button