KeralaNattuvarthaNews

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി; മിനർവ മോഹന്റെ പരസ്യ പ്രചാരണം അവസാനിച്ചത് കോട്ടയത്തെ ആവേശക്കടലാക്കി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കൊടിയിറങ്ങിയപ്പോൾ കോട്ടയം എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ റോഡ് ഷോ നഗരത്തിൽ ആവേശത്തിരയിളക്കുകയായിരുന്നു. നൂറുകണക്കിനു പ്രവർത്തകർക്കൊപ്പം ആവേശത്തിന്റെ തിരമാലകൾ തീർത്ത് നഗരത്തെ ആവേശത്തിൽ മുക്കിയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ അരങ്ങേറിയത്. കളക്ടറേറ്റിനു മുന്നിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനു പ്രവർത്തകരും സാധാരണക്കാരും അണിനിരന്നു.

Read Also: ഭരണം പോയാൽ അന്ന് മുതൽ സിപിഎം കേരളത്തിന്റെ തെരുവിൽ പതിവുപോലെ സമരം എന്ന പേരിൽ കലാപം അഴിച്ചുവിടും; ജിതിൻ ജേക്കബ് എഴുതുന്നു

മിനർവ മോഹന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ നടന്ന റോഡ് ഷോ അക്ഷരാർത്ഥത്തിൽ നഗരം കണ്ടതിൽ വച്ച് ഏറ്റവും വലിയ ആഘോഷമായി മാറുകയായിരുന്നു. കെ.കെ റോഡിൽ കളക്ടറേറ്റിനു മുന്നിൽ നിന്നും തുറന്ന വാഹനത്തിലാണ് മിനർവ മോഹൻ റോഡ് ഷോ ആരംഭിച്ചത്.

ബി.ജെ.പി പ്രവർത്തകരെയും റോഡരികിൽ കാത്തു നിന്ന നൂറുകണക്കിനു ആളുകളെയും അഭിവാദ്യം ചെയ്തായിരുന്നു മിനർവ മോഹന്റെ പര്യടനം. ചെണ്ടമേളവും ആർപ്പുവിളിയും ആഘോഷവും കൊടിതോരണങ്ങളുമായി നൂറുകണക്കിന് പ്രവർത്തകരാണ് റോഡിൽ അണിനിരന്നത്. ഉറച്ച വിജയപ്രതീക്ഷയിൽ തന്നെയാണ് മിനർവ മോഹൻ മണ്ഡലത്തിലെ തന്റെ തെരഞ്ഞെടുപ്പ് പര്യടനം പൂർത്തിയാക്കിയത്.

Read Also: ‘എൽ.ഡി.എഫോ, യു.ഡി.എഫോ, ബി.ജെ.പിയോ അല്ലാതെ ഇവിടെ ഒരാൾക്കു ജീവിക്കാൻ സ്പേസ് ഇല്ലേ’; ജോയ് മാത്യു

shortlink

Related Articles

Post Your Comments

Related Articles


Back to top button