KeralaLatest NewsNews

മദ്യപിച്ച് ക്ഷേത്രത്തിൽ മോഷ്ടിക്കാനെത്തിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി

മലപ്പുറം : ക്ഷേത്രത്തിൽ മോഷ്ടിക്കാനെത്തിയ യുവാവ് മദ്യപിച്ച് ബോധരഹിതനായി. നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻ കാവിലാണ് സംഭവം. വഴിക്കടവ് കമ്പളക്കല്ല് കുന്നുമ്മൽ ആബിദാണ് ക്ഷേത്രത്തിൽ മോഷണം നടത്തിയതിന് പിന്നാലെ മദ്യപിച്ച് പിടിയിലായത്.

Read Also : കോവിഡ് കെയര്‍ സെന്റര്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ വൻ തീപിടുത്തം 

രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ വിളക്ക് വെക്കാൻ വന്ന ക്ഷേത്രം സെക്രട്ടറി പാലശ്ശേരി വേണുഗോപാലനാണ് ആബിദ് ബോധമില്ലാതെ കിടക്കുന്നത് കണ്ടത്. കിണറിനടുത്ത് ഓഫീസിന് സമീപമാണ് ഇയാൾ ബോധമില്ലാതെ കിടന്നത്. സമീപത്ത് ഒരു കവറിൽ ചില്ലറ നാണയങ്ങളുമുണ്ടായിരുന്നു.

തുടർന്ന് സമീപവാസികൾ ചേർന്ന് നടത്തിയ പരിശോധനയിൽ നാല് ഭണ്ഡാരപ്പെട്ടികളും ഓഫീസും കുത്തിത്തുറന്നതായി കണ്ടെത്തി. മോഷണശ്രമമാണെന്ന് വ്യക്തമായതോടെയാണ് പോലീസിനെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് പോലീസ് എത്തി ആബിദിനെ കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button