Latest NewsNattuvarthaNews

പറമ്പിൽ തീപിടിത്തം; ആളപായമില്ല

നീലേശ്വരം; പേരോലിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. എൻ.മഹേന്ദ്രപ്രതാപ്, ബേബി കമ്മത്ത്, സുബ്രഹ്മണ്യൻ, സുപ്രഭ എന്നിവരുടെ പറമ്പിലാണ് വൈകിട്ടൂ മൂന്നോടെ തീപിടിത്തമുണ്ടായത്. സമീപത്തെ മറ്റൊരു വീട്ടിൽ തീയിട്ടപ്പോൾ ഇങ്ങോട്ടു പടരുകയായിരുന്നുവെന്നു കരുതുന്നതായി കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന പറയുകയുണ്ടായി. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാൽ തീ നിയന്ത്രിക്കാനായി. കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി പൂർണമായി തീ കെടുത്തി. സീനിയർ ഫയ്ര‍ ആൻഡ് റസ്ക്യൂ ഓഫിസർ ടി. അശോക് കുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ വി.എൻ.വേണുഗോപാൽ, കെ.സുനിൽ സുമാർ, കെ.പി.നസീർ, ഹോംഗാർഡുമാരായ ടി.ബാലകൃഷ്ണൻ, പി.കൃഷ്ണൻ എന്നിവരാണ് അഗ്നിരക്ഷാസേനയിലുണ്ടായിരുന്നത്. പേരോൽ ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപമാണ് തീപിടിത്തമുണ്ടായ സ്ഥലം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button