Latest NewsNewsIndia

റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തി വൻ ഭൂചലനം

ഗാങ്ടോക്ക്: റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തി സിക്കിമിൽ ഭൂചലനം. വടക്കൻ ബംഗാളിലും അസമിലും പ്രകമ്പനം ഉണ്ടായെന്നാണ് റിപ്പോർട്ട്. ഗാങ്ടോക്കിന്റെ കിഴക്ക്-തെക്കുകിഴക്കായി 25 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഉപരിതലത്തിൽ നിന്നും പത്ത് കിലോമീറ്റർ ആഴത്തിൽ തിങ്കളാഴ്ച 8:49 നാണ് ഭൂകമ്പമുണ്ടായത്.

Read Also :  കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

നേപ്പാളിന്റെയും ഭൂട്ടാന്റെയും ചില മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടർന്ന് ആളുകൾ പരിഭ്രാന്തരായി. സുരക്ഷ ഉറപ്പാക്കുന്നതിനായി ആളുകൾ വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഭൂമികുലുക്കത്തിൽ പട്ടണം ശക്തമായി വിറച്ചെന്നും ഭയപ്പെടുത്തുന്ന അനുഭവമാണ് ഉണ്ടായതെന്നും പ്രദേശവാസി പറഞ്ഞു.  നാശനഷ്ടം ഉണ്ടായോ എന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button