KeralaLatest NewsNews

സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോളിംഗ് നടക്കുന്നത് എന്‍.ഡി.എയ്ക്ക് വിജയസാദ്ധ്യതയുളള മണ്ഡലങ്ങളില്‍ : കെ. സുരേന്ദ്രന്‍

ബി.ജെ.പിയ്ക്ക് പ്രതീക്ഷ

കാസര്‍കോട്: സംസ്ഥാനത്ത് കനത്ത പോളിംഗ് നടക്കുന്നത് എന്‍.ഡി.എയ്ക്ക് വിജയസാദ്ധ്യതയുളള മണ്ഡലങ്ങളിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ മണ്ഡലങ്ങളില്‍ യുവാക്കളും സ്ത്രീകളും കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തുന്നത് ശുഭ സന്ദേശമാണ്. ബിജെപിയുടെ സ്ഥാപകദിനമാണിന്ന്. അതുകൊണ്ടു തന്നെ ബി.ജെ.പിക്കുളള ജന്മദിന സമ്മാനമായിരിക്കും കേരളത്തിലെ ജനങ്ങള്‍ നല്‍കുകയെന്നും കെ. സുരേന്ദ്രന്‍ കാസര്‍കോട് പറഞ്ഞു.

Read Also : കേരളത്തില്‍ ഇതുവരെ കാണാത്ത കനത്ത പോളിംഗിനു പിന്നില്‍ ഇതുതന്നെ , കാരണം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശന്‍

ശബരിമലയില്‍ ആരാണ് ഭക്തര്‍ക്കൊപ്പം ഉണ്ടായിരുന്നതെന്ന് വോട്ടര്‍മാര്‍ക്ക് ഓര്‍മ്മിക്കാനുളള അവസരമായി മുഖ്യമന്ത്രിയുടെ പ്രസ്താവന. പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളുമാണ് ശബരിമലയില്‍ ആചാരലംഘനം നടത്തിയത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എല്ലാ നിലപാടും മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button