Latest NewsKerala

നേമത്തെ ബി ജെ പി അക്കൗണ്ട് പൂട്ടിക്കും, കഴക്കൂട്ടത്ത് വൻവിജയം നേടും: കടകംപള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 14 സീറ്റും എല്‍ ഡി എഫിന് കിട്ടുമെന്ന് ദേവസ്വം മന്ത്രിയും കഴക്കൂട്ടം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ കടകംപളളി സുരേന്ദ്രന്‍. തുടര്‍ഭരണം കേരളത്തില്‍ ഉറപ്പാണ്. മികച്ച വിജയം നേടാന്‍ ഇടത് മുന്നണിക്ക് കഴിയുമെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

read also: വാളയാറിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം നടക്കുന്നത് മാതാവിന് അറിയാമായിരുന്നു, തടഞ്ഞില്ല: അഡ്വ. ഹരീഷ് വാസുദേവൻ

കഴക്കൂട്ടത്ത് നടക്കുന്നത് ത്രികോണ മത്സരം ആണ്. ജനം മുഖവിലയ്ക്ക് എടുക്കുന്നത് എതിരാളികള്‍ ഉന്നയിച്ചത് പോലുള്ള വിഷയങ്ങളെ അല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാന ചര്‍ച്ച വികസനമാണെന്നും അദ്ദേഹം പറഞ്ഞു. നേമത്തെ ബി ജെ പി അക്കൗണ്ട് പൂട്ടിക്കുമെന്നും കടകംപളളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button